സുബി സുരേഷ് അന്തരിച്ചു
സിനിമ സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അന്ത്യം.
സിനിമ സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അന്ത്യം.
ചടങ്ങില്‍ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനവും പുരസ്‌കാര വിതരണവും നിര്‍വഹിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ആര്‍. രഞ്ജിത്ത്, ലളിതാ ബാലന്‍, എം.കെ. രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, കൊടകര ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. അനൂപ്, കെ.എം. ബാബുരാജ്, അശ്വതി വിബി, ടി.എസ്. ബൈജു, സൈമണ്‍ നമ്പാടന്‍, അജിത സുധാകരന്‍, എന്‍. മനോജ്, പ്രി്ന്‍സണ്‍ …
ഈ മാസം 28 ന് മുൻപ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ ഇന്ന് കൊച്ചിയിൽ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ബസിന്റെ മുൻഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്.
മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല നേതൃസമിതി കണ്‍വീനര്‍ ഹക്കിം കളിപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല നേതൃസമതി ചെയര്‍മാന്‍ ഇ.എച്ച്. സഹീര്‍, എന്‍.എസ്. വിദ്യാധരന്‍, കോ ഓഡിനേറ്റര്‍ പി.ആര്‍. കണ്ണന്‍, പി.എസ്. പ്രശാന്ത്, ടി.എം. ശകുന്തള എന്നിവര്‍ പ്രസംഗിച്ചു.
ബൈക്കിന് 100 രൂപ കാറിന് 200 രൂപ എന്നിങ്ങനെ വാഹനസെസ് കൂടും. ഇതുവഴി ഏഴു കോടി രൂപ അധികവരുമാനം ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. മോട്ടർ സൈക്കിൾ നികുതി കൂട്ടി. 2 ലക്ഷം രൂപ വരെയുള്ള മോട്ടർ സൈക്കിളുകൾക്ക് 2 ശതമാനം നികുതി കൂട്ടി. അഞ്ചു ലക്ഷം വരെ വിലയുള്ള കാറിന് ഒരു ശതമാനം കൂട്ടും. അഞ്ചു മുതൽ 15 ലക്ഷം വരെ 2 ശതമാനം കൂടും. 15 ലക്ഷത്തിനു മുകളിൽ ഒരു ശതമാനം കൂടി. ഇതിലൂടെ 340 …
പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
ഹെൽത്ത് കാർഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതൽ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് രണ്ടാഴ്ച കൂടി സമയം അനുവദിക്കുന്നത്. എല്ലാ രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർമാരും ആവശ്യമായ പരിശോധനകൾ നടത്തി അടിയന്തരമായി ഹെൽത്ത് കാർഡ് നൽകേണ്ടതാണെന്നും മന്ത്രി നിർദേശം നൽകി.
കാവശ്ശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. മണികണ്ഠന് 90ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. കുണ്ടന്നൂര്‍ പാടത്തിനു സമീപമുള്ള വിജനമായ പറമ്പിലെ വെടിക്കെട്ടു നിര്‍മാണശാലയിലാണ് അപകടമുണ്ടായത്. അതേസമയം അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി . ഡപ്യൂട്ടി കളക്ടർ യമുന ദേവിക്ക് ആണ് അന്വേഷണ ചുമതല. അപകട കാരണം പരിശോധിക്കാനാണ് നിർദേശം.
പോളണ്ടില്‍ ജോര്‍ജിയന്‍ പൗരന്മാരായുള്ള വാക്ക് തര്‍ക്കത്തിനിടെയാണ് സൂരജിന് കുത്തേറ്റത്. അറസ്റ്റ് വിവരം പോളണ്ട് പോലീസ് ഇന്ത്യന്‍ എംബസിയെ അറിയിച്ചു
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോട് കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ച് ആരോഗ്യവകുപ്പിന്‍റെ ഉത്തരവ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കണമെന്നാണ് നിര്‍ദ്ദേശം.ഫുഡ്‌സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. ഇത്തരം ഭക്ഷണം എത്തിക്കുവാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തേണ്ടതാണ്. ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 …
പാർസൽ ഭക്ഷണം; തിയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കർ നിർബന്ധം, ഉത്തരവ് ഇറങ്ങി Read More »
സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന പുണ്യദിനം, ക്രിസ്മസ് ദിനം! ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഡിസംബര്‍ 25 ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്തുമസ്. പുല്‍ക്കൂടും, നക്ഷത്രങ്ങളും ഒക്കെ ഒരുക്കി ക്രിസ്മസിനെ വരവേല്‍ക്കുകയാണ് നാടും നഗരവും.യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തില്‍ അനുസ്മരിക്കപ്പെടുന്നത്. പരസ്പരം സമ്മാനങ്ങള്‍ കൈമാറാനും ബന്ധങ്ങള്‍ പുതുക്കാനും ഒത്തുകൂടാനുമുള്ള അവസരം കൂടിയാണ് ക്രിസ്മസ്. ഓര്‍മകള്‍ക്ക് സുഗന്ധവും കാഴ്ചകള്‍ക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലമാണ് ക്രിസ്മസ്.
പുതുക്കാട് ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കൊടകര പുത്തുക്കാവ് പള്ളാടന്‍ ലെനിന്റെയും ബിന്ദുവിന്റെയും മകന്‍ മിഥുനാണ് (23) മരിച്ചത്. പുതുക്കാട് താലൂക്കാശുപത്രിയ്ക്കു സമീപം ഞായറാഴ്ച അര്‍ദ്ധരാത്രി 12.30 ഓടെയായിരുന്നു അപകടം.
സ്കൂൾ പാഠ്യപരിഷ്കരണ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറുന്നു. സ്കൂൾ സമയമാറ്റം അടക്കമുള്ള വിഷയങ്ങളിൽ നിന്നാണ് സർക്കാർ താത്കാലം പിൻവലിയുന്നത്. മിക്സഡ് ബെഞ്ചുകൾ, ജെൻഡർ യൂണിഫോം അടക്കമുള്ള ആശയങ്ങളോട് മുസ്ലീം സംഘടനകളിൽ വിമർശനവും ആശങ്കയും ഉയർന്നതോടെയാണ് പരിഷ്കാരം തിരക്കിട്ട് വേണ്ട എന്ന നയത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത്. വിദ്യാഭ്യാസരംഗത്തെ പരിഷ്കണം സംബന്ധിച്ച പഠിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ വിശദമായ ചർച്ചയ്ക്ക് ശേഷമേ നടപടികൾ തീരുമാനിക്കൂ എന്നാണ് ഇന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയത്. ഖാദർ കമ്മീഷൻ സമിതിയുടെ …
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷയായി പി.ടി. ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് പി.ടി. ഉഷ. സുപ്രീം കോടതി മുന്‍ ജഡ്ജ് എല്‍.നാഗേശ്വര്‍ റാവുവിന്റെ മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ഉഷയെ എതിരില്ലാതെ തിരഞ്ഞെടുത്തത്. ഒളിംപിക്സ് താരവും രാജ്യാന്തര മെഡൽ ജേതാവുമായ അൻപത്തിയെട്ടുകാരിയായ ഉഷ. 95 വർഷത്തെ ചരിത്രമുള്ള ഐ.ഒ.എയിൽ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ സജീവ കായികതാരമാകും രാഷ്ട്രീയ ഭരണ രംഗങ്ങളിലെ പ്രമുഖരാണ് ഇതുവരെ ഐ.ഒ.എ പ്രസിഡന്റുമാരായത്. 1938 മുതൽ …
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതിക്ക് കിഫ്ബി ഫണ്ട് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പുമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. പുതുക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയോട് ചേര്‍ന്നുള്ള 4 ഏക്കര്‍ സ്ഥലത്ത് അധുനികവത്കരണത്തിന്റെ ഭാഗമായി മൊബിലിറ്റി ഹബ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സാധ്യത പഠനം പൂര്‍ത്തിയായി. തുടര്‍ന്ന് പദ്ധതി പ്രവര്‍ത്തനങ്ങള്‍ കെഎസ്ആര്‍ടിസി, ഐഎഫ്‌സിയുമായി ചേര്‍ന്ന് ആരംഭിക്കുന്നതിനുള്ള കരാറിന്റെ കരട് തയ്യാറായി വരുന്നതായും മന്ത്രി അറിയിച്ചു. വിജിഎഫ് വ്യവസ്ഥയില്‍ തുക ലഭ്യമാകുന്നമുറക്ക് മൊബിലിറ്റി ഹബിന്റെ പ്രവര്‍ത്തനം …
നിലവിലെ അധ്യയന വര്‍ഷത്തെ പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷ 2023 മാര്‍ച്ച് ഒന്‍പത് മുതല്‍ 29-വരെ നടത്തും. മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27-ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. പരീക്ഷാഫലം മെയ് 10-നുള്ളില്‍ പ്രഖ്യാപിക്കും. മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മാര്‍ച്ച് 10 മുതല്‍ 30വരെയാണ് ഹയര്‍ സെക്കന്‍ഡറി- വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്ലസ്ടു പരീക്ഷ. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് മൂന്നുവരെയാണ് മാതൃകാ പരീക്ഷകള്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി വി. …
SSLC പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ; പ്ലസ് ടു മാര്‍ച്ച് 10 മുതല്‍ Read More »
റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം നിജില്‍ സന്നിഹിതനായിരുന്നു. 2021-2022 സാമ്പത്തിക വര്‍ഷത്തെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപയും, പ്രളയാനന്തര നവീകരണത്തിന് നല്‍കിയ 10 ലക്ഷം രൂപയും ചെലവാക്കിയാണ് റോഡ് നവീകരിക്കുന്നത്.
അഡീഷണൽ പോലീസ് സൂപ്രണ്ട് ബിജു കെ. സ്റ്റീഫൻ, തൃശൂർ സബ്ഡിവിഷൻ അസി. കമ്മീഷണർ കെ കെ സജീവ്, അസി. കമ്മീഷണർമാരായ കെ സുമേഷ് (സ്പെഷൽബ്രാഞ്ച്), കെ സി സേതു (ഡിസിആർബി) എന്നിവർ ചേർന്ന് പുതിയ കമ്മീഷണറെ സ്വീകരിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിനു കീഴിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കല്‍ പ്രായം 58ല്‍ നിന്ന് 60 ആക്കി കഴിഞ്ഞ ശനിയാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് പൊതുമാനദണ്ഡം നിശ്ചയിക്കാന്‍ 2017ല്‍ നിയോഗിച്ച വിദഗ്ദ സമിതിയുടെ ശുപാര്‍ശ കണക്കിലെടുത്തായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഈ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.
രാജ്യത്തിന്റെ മതനിരപേക്ഷത വലിയ വെല്ലുവിളിയെ നേരിടുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു പ്രത്യേക മതവിഭാഗത്തിന്റെ ക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തുക വഴി രാജ്യത്തെ ജനങ്ങള്‍ക്ക് കൊടുക്കുന്ന സന്ദേശം എന്താണെന്ന് ജനങ്ങള്‍ക്ക് മനസിലാക്കുന്നുണ്ടെന്ന് വി.എസ.് സുനില്‍കുമാര്‍ പറഞ്ഞു. സമ്മേളനത്തില്‍ വി.ജെ. മേജോ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം വി.കെ. വിനീഷ്, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.എം. നിക്‌സന്‍, ലോക്കല്‍ സെക്രട്ടറി ആര്‍. ഉണ്ണികൃഷ്ണന്‍, പി.ടി. കിഷോര്‍, എം. കൃഷ്ണന്‍ ജിനേഷ് ആലത്തൂര്‍, സി.ഡി. ജുനീഷ്, വിഷ്ണു മുത്രത്തിക്കര എന്നിവര്‍ പ്രസംഗിച്ചു.