വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ചെടികള്‍ക്കും ക്യാപ്സൂളുകള്.
ഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ പാലക്കാട് കൃഷി വിജ്ഞാനകേന്ദ്ര വികസിപ്പിച്ചെടുത്ത ഹൈഡ്രജന്‍ ക്യാപ്സ്യൂള്‍ ആണ് പരീക്ഷണാര്‍ത്ഥം അളഗപ്പനഗറില്‍ കടുത്ത വരള്‍ച്ചയെ പ്രതിരോധിക്കാനായി വാഴത്തോട്ടത്തില്‍ നിക്ഷേപിച്ചത്. കൃഷിവകുപ്പ് ആത്മ പദ്ധതിയുടെ ഭാഗമായുള്ള കൃഷിപാഠശാലയില്‍ അളഗപ്പ നഗര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കര്‍ഷകയായ സൗമ്യ ബിജുവിന്റെ വാഴത്തോട്ടത്തിലാണ് ഹൈഡ്രോജല്‍ ക്യാപ്സ്യൂള്‍ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് തുടക്കം കുറിച്ചത്.മണ്ണിലെ ജലാംശം നിലനിര്‍ത്താന്‍ ആണ് ഈ ഗുളിക ഉപയോഗിക്കുന്നത്. പരിസ്ഥിതിക്കിണങ്ങിയ സ്റ്റാര്‍ച്ച് അധിഷ്ഠിതമായ ചേരുവയാണ് ഓരോ ഹൈഡ്രോജല്‍ …
വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ചെടികള്‍ക്കും ക്യാപ്സൂളുകള്. Read More »