8-ാം ക്ലാസില്‍ ഇനി ഓള്‍ പാസ് ഇല്ല; ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധം; അടുത്ത വര്‍ഷം മുതല്‍ 9-ാംക്ലാസിലും മിനിമം മാര്‍ക്ക്
എട്ടാം ക്ലാസില്‍ ഇത്തവണ മുതല്‍ ഓള്‍പാസ് ഇല്ല. ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കും. അടുത്ത വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് കൊണ്ടുവരും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്കും നിര്‍ബന്ധമാക്കും. 2026-2027 വര്‍ഷത്തില്‍ മിനിമം മാര്‍ക്ക് പത്താം ക്ലാസിലും നടപ്പിലാക്കും. വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് മന്ത്രിസഭ യോഗത്തിലെ ഈ തീരുമാനം. വാരിക്കോരി മാര്‍ക്ക് നല്‍കുന്നുവെന്നും എല്ലാവര്‍ക്കും എപ്ലസ് നല്‍കുന്നുവെന്നും ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നുമെന്നുമുള്ള ആക്ഷേപം വ്യാപകമായി …
മഴ തുടരുന്നു, സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ മാറ്റം, 4 ട്രെയിനുകൾ പൂർണമായും 10 എണ്ണം ഭാഗികമായും റദ്ദാക്കി
സംസ്ഥാനത്തെ കനത്ത മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ ഗതാഗത തടസ്സമുണ്ടായതിനാൽ നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഗുരുവായൂർ-തൃശൂർ ഡെയ്ലി എക്പ്രസ്, തൃശൂർ – ഗുരുവായൂർ ഡെയ്ലി എക്സ്പ്രസ്സ്, ഷൊർണൂർ-തൃശൂർ ഡെയ്ലി എക്സ്പ്രസ്സ്, തൃശൂർ – ഷൊർണൂർ ഡെയ്ലി എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. കണ്ണൂർ – തിരു: ജൻശതാബ്ദി ഷൊർണൂർ വരെ മാത്രം. കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ – കന്യാകുമാരി പരശുറാം എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഷൊർണൂർ …
മറ്റത്തൂര്‍ പഞ്ചായത്ത് 12ാം വാര്‍ഡ് വയോജനക്ലബിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷികവും കര്‍ക്കിടക കഞ്ഞിവിതരണവും സംഘടിപ്പിച്ചു
കടമ്പോട് ആനന്ദകലാ സമിതി വായനശാല പരിസരത്ത് നടന്ന പരിപാടി മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വയോജന ക്ലബ്ബ് പ്രസിഡന്റ് പീയൂസ് സിറിയക് അധ്യക്ഷത വഹിച്ചു. അന്തര്‍ദ്ദേശീയ മാസ്‌റ്റേഴ്‌സ് മീറ്റില്‍ സ്വര്‍ണമെഡല്‍ നേടിയ ഉഷ മാണിയെ ചടങ്ങില്‍ ആദരിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവന്‍, ഗ്രാമപഞ്ചായത്തംഗം സുമിത ഗിരി, വയോജന ക്ലബ് പഞ്ചായത്ത് തല സെക്രട്ടറി എ.കെ. രാജന്‍, വയോജന ക്ലബ് രക്ഷാധികാരി ഒ.പി. ജോണി, സെക്രട്ടറി ടി.ഡി. …
ആളൂര്‍ ആര്‍എംഎച്ച്എസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ലഹരിവിരുദ്ധ ക്ലബ് രൂപീകരിച്ചു
ഇരിങ്ങാലക്കുട എക്‌സൈസ് സിവില്‍ ഓഫീസര്‍ പി.എം. ജദീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അധ്യാപികയായ ടെസ്സി ചെറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിവിരുദ്ധ സന്ദേശം നല്‍കി. ലഹരിവിരുദ്ധ ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. അധ്യാപകരായ ഒ.എ. ഫ്രാന്‍സിന്‍, ജൂബി മാത്യു, കെ.ആര്‍. ശ്രുതി, എ.പി. സരിത എന്നിവര്‍ സന്നിഹിതരായി.
കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ എന്‍എസ്എസ് യൂണിറ്റിന്റെയും ഐക്യുഎസിയുടെയും സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ശില്പശാല സംഘടിപ്പിച്ചു
കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡേവീസ് ചെങ്ങിനിയാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ.എല്‍. ജോയി അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ നടന്ന ബോധവത്കരണ സെമിനാര്‍ ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.എം. ജാദിര്‍ നയിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ കെ. കരുണ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫിനാന്‍സ് ഓഫീസര്‍ ഫാ. ആന്റോ വട്ടോലി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. ജയകുമാര്‍, എന്‍എസ്എസ് പ്രോഗ്രാം കോഡിനേറ്റര്‍ രശ്മി രാജന്‍, സ്റ്റുഡന്റ് സെക്രട്ടറി ആര്യനന്ദ എന്നിവര്‍ …
പറപ്പൂക്കര പഞ്ചായത്തില്‍ ചിങ്ങം 1 കര്‍ഷകദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു
പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 17ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ദിനാചാരണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്യും. കര്‍ഷകദിനത്തില്‍ വിതരണം ചെയ്യുന്ന അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ കര്‍ഷകരില്‍ നിന്ന് ക്ഷണിക്കുന്നു. മികച്ച ജൈവ കര്‍ഷകന്‍, മികച്ച വനിതാ കര്‍ഷക, മികച്ച കര്‍ഷക വിദ്യാര്‍ഥി, മികച്ച മുതിര്‍ന്ന/ കര്‍ഷകന്‍, മികച്ച എസ്‌സി/ എസ്ടി ഭാഗം കര്‍ഷകന്‍, മികച്ച നെല്‍ കര്‍ഷകന്‍, മികച്ച സമ്മിശ്ര കര്‍ഷകന്‍, മികച്ച പാടശേഖരസമിതി, മികച്ച കര്‍ഷക …
പുതുക്കാട് മാട്ടുമലയില്‍ ഭൂ ഭവന രഹിതരായ ലൈഫ് ഗുണഭോക്താക്കള്‍ക്കായി ഫ്‌ളാറ്റ് സമുച്ചയം ഒരുക്കുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു
പുതുക്കാട് മാട്ടുമലയില്‍ ഭൂ ഭവന രഹിതരായ ലൈഫ് ഗുണഭോക്താക്കള്‍ക്കായി ഫ്‌ളാറ്റ് സമുച്ചയം ഒരുക്കുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. ഹൗസിങ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള മാട്ടുമലയിലെ 53 സെന്റ് സ്ഥലത്തു മണ്ഡലത്തിലെ ഏട്ട് ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്ത കുടുംബങ്ങള്‍ക്കായി ഫ്‌ലാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഒരു യോഗം കൊടകര ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കൊടകര ബ്ലോക്ക് …
പാലപ്പിള്ളി വലിയകുളത്ത് പുലിയിറങ്ങി പശുവിനെ കൊന്നു. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്ക് സമീപമാണ് പുലിയിറങ്ങിയത്
ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് തോട്ടത്തില്‍ പശുവിനെ ചത്ത നിലയില്‍ കണ്ടത്.പശുവിന്റെ ശരീര ഭാഗങ്ങള്‍ പുലി ഭക്ഷിച്ച നിലയിലാണ്. മുന്‍പും പ്രദേശത്ത് പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു. ജനവാസ മേഖലയില്‍ പുലിയിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. രണ്ട് മാസം മുന്‍പ് കുണ്ടായി ചൊക്കന റോഡില്‍ കാര്‍ യാത്രക്കാര്‍ പുലിയെ കണ്ടിരുന്നു. കഴിഞ്ഞയാഴ്ച വലിയകുളം തോട്ടത്തില്‍ പുലിക്കുട്ടിയെ കണ്ടതായി തോട്ടം തൊഴിലാളികള്‍ പറഞ്ഞു. കാട്ടാനശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യത്തില്‍ പുലിയും എത്തിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. വനപാലകര്‍ ഇടപെട്ട് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ …
പുതുക്കാട് കെഎസ്ആര്‍ടിസിക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍, കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് എംഎല്‍എ ഫണ്ടില്‍നിന്നും തുക അനുവദിക്കുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു
ഇന്റര്‍നെറ്റ്, കമ്പ്യൂട്ടറിനും അനുബന്ധ ഉപകരണങ്ങള്‍ക്കുമായി 7.24 ലക്ഷം രൂപയാണ് അനുവദിക്കുന്നത്.
പുതുക്കാട് ഉയരം കൂടിയ അടിപാതയ്ക്ക് പ്രാഥമിക അനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു
അപകടങ്ങള്‍ പതിവായ പുതുക്കാട് ജംഗ്ഷനില്‍ ഉയരം കൂടിയ അടിപ്പാത നിര്‍മ്മാണത്തിന് ദേശീയപാത അതോറിറ്റിയുടെ പ്രാഥമിക അനുമതി ആയതായും ഇതിനായി വിപുലമായ എസ്റ്റിമേറ്റ് സമര്‍പ്പിക്കുമെന്നും എന്‍എച്ച്എഐ പ്രൊജക്റ്റ് ഡയറക്ടര്‍ അന്‍സില്‍ ഹസന്‍ അറിയിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെയും മുന്‍ എംപി യുടെയും ദേശീയപാത അധികൃതരുടെയും ജില്ലാ ഭരണകൂടത്തിന്റെയും സാന്നിധ്യത്തില്‍ നടത്തിയ പരിശോധനകളുടെയും വിവിധ യോഗങ്ങളുടെയും തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അപകട സാധ്യത കൂടിയ പുതുക്കാട് ജംഗ്ഷനെ റെഡ് സോണില്‍ ഉള്‍പ്പെടുത്തുകയും മേല്‍പ്പാല നിര്‍മ്മാണത്തിന് നിര്‍ദ്ദേശിക്കുകയുമാണ് ചെയ്തത്. ഇതിന്റെ …
നെല്ലായി ലിഫ്റ്റ് ഇറിഗേഷന്‍ കടവ് പാലത്തിലേക്കുള്ള സമാന്തരപാത നിര്‍മാണവുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രത്യാഘാത പഠനവും പബ്ലിക് ഹിയറിങ്ങും സംഘടിപ്പിച്ചു
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ഇ.കെ. അനൂപ്, കെ.എം. ബാബുരാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടീന തോബി, ഹിമ ദാസന്‍, പഠനം നടത്തിയ രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് പ്രതിനിധികള്‍, പിഡബ്ല്യുഡി പാലം വിഭാഗം ഉദ്യോഗസ്ഥര്‍,പാലം സമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.
പറപ്പൂക്കര രാപ്പാള്‍ ബ്രദേഴ്‌സ് ക്ലബ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ അഭിനന്ദനസദസ്സ് സംഘടിപ്പിച്ചു
ലൈബ്രറി പ്രസിഡന്റ് കെ.കെ. പ്രകാശന്‍ അധ്യക്ഷനായിരുന്നു. എസ്എസ്എല്‍സി, പ്ലസ്് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. മനോജ് മുകുന്ദന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സിനു നേതൃത്വം നല്‍കി. പറപ്പൂക്കര ഗ്രാമപ്പഞ്ചായത്തംഗം സുഭാഷ് രാപ്പാള്‍, ലൈബ്രറി സെക്രട്ടറി രജീഷ് പേഴേരി, ലൈബ്രറി ഭരണസമിതി അംഗങ്ങളായ ഐ.സി. സുബ്രഹ്മണ്യന്‍, വി.ബി. ഗിരീഷ്, ടി. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കായുള്ള സമഗ്ര കായിക വികസന പരിപാടിയായ ഉയരെ പദ്ധതിക്കു തുടക്കമായി
കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ സജിത രാജീവന്‍, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്മാരായ വി.എസ്. നിജില്‍, ഷൈബി സജി എന്നിവര്‍ പ്രസംഗിച്ചു.
മൂലംകുടം എസ്എന്‍വിയുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ വായനാവാര പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നിര്‍മ്മിച്ച ഭീമന്‍ മാഗസിന്‍ ‘സര്‍ഗ്ഗവസന്തം’ ശ്രദ്ധേയമായി
വായന മാസാചരണ സമാപനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ എഴുത്തുകാരിയും അധ്യാപികയുമായ രാജ്കുമാരി വിനോദ് പുസ്തകം പ്രകാശനം ചെയ്തു.വായനാവാര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന മത്സരങ്ങളുടെ സമ്മാനദാനവും രാജ്കുമാരി വിനോദ് നിര്‍വ്വഹിച്ചു. എംപിടിഎ അംഗം ആതിര രതീഷ്, സീനിയര്‍ അധ്യാപിക സി.ആര്‍. സിനി, വിദ്യാരംഗം കലാ സാഹിത്യ വേദി കണ്‍വീനര്‍ ടി.ആര്‍. റെജി, അധ്യാപക പ്രതിനിധി സി.വി. സ്മിത, വിദ്യാരംഗം കലാ സാഹിത്യ വേദി വിദ്യാര്‍ത്ഥി കണ്‍വീനര്‍ കെ.എ. മീനാക്ഷി എന്നിവര്‍ പ്രസംഗിച്ചു
അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ കേരള സര്‍ക്കാരിന്റെ ശുചിത്വം മിഷന്‍ ഭാഗമായി പുതുക്കാട് താലൂക്ക് ഹോസ്പിറ്റലും പരിസരവും വൃത്തിയാക്കി
പ്രധാന അധ്യാപകന്‍ എന്‍.ജെ. സാബു പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് കോഡിനേറ്റേഴ്‌സ് ജോഷി ആന്‍ഡ്രിസണ്‍, മിബി തോമാസ് എന്നിവര്‍ അധ്യക്ഷത വഹിച്ചു. പുതുക്കാട് ഹോസ്പിറ്റലിന് മുന്‍വശത്തുള്ള ബസ്‌സ്റ്റോപ്പ് പരിസരവും വിദ്യാര്‍ത്ഥികള്‍ വൃത്തിയാക്കി. ഹോസ്പിറ്റല്‍ നഴ്‌സ് സൂപ്രണ്ട് ഷൈനി ജോസഫ്, സിന്ധു എന്നിവര്‍ പ്രസംഗിച്ചു.
ചെങ്ങാലൂരില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപകനാശനഷ്ടം
കുണ്ടുകടവ്, എസ്എന്‍പുരം, ആറ്റപ്പിള്ളി, തെക്കേ നന്തിപുലം എന്നിവിടങ്ങളിലാണ് മിന്നല്‍ചുഴലിയുടെ പ്രഹരമുണ്ടായത്. പതിനൊന്ന് വീടുകളിലും ഒരു കാറിലേക്കും മരങ്ങള്‍ കടപുഴകി വീണു. പ്രദേശത്തെ കാര്‍ഷികവിളകള്‍ക്കും പരക്കെ നാശനഷ്ടം. (വിഒ സെബി) ഞായറാഴ്ച രാവിലെ എട്ടു മണിയോടെ ആണ് കാറ്റ് വീശിയത്. പയ്യപ്പിള്ളി രാജുവിന്റെ വീടിന്റെ മുകളിലേക്ക് മാവ് കടപുഴകി വീണു. മരം വീണ് താനത്തുപറമ്പില്‍ കൃഷ്ണന്‍ ഭാര്യ വിശാലാക്ഷിയുടെ വീടിന്റെ ട്രസ് ഷീറ്റിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. പുളിക്കപ്പറമ്പില്‍ കുട്ടന്റെ വീടിനോട് ചേര്‍ന്ന് വന്‍ തേക്ക് മരം ആണ് …
ചെങ്ങാലൂരില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപകനാശനഷ്ടം Read More »
അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ കൊടകര മനക്കുളങ്ങര ലയണ്‍സ് ക്ലബ് നടത്തുന്ന 153-ാമത് സൗജന്യ നേത്ര പരിശോധന തിമിര ശാസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
കൊടകര ജി എല്‍ പി സ്‌കൂളില്‍ രാവിലെ 9 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് ക്യാമ്പ്. പരിശോധനക്ക് എത്തുന്നവര്‍ കോവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് സംഘാടര്‍ അറിയിച്ചു. ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ പി.രാധാകൃഷ്ണന്‍, കെ.കെ. വെങ്കിടാചലം, അനില്‍ വടക്കേടത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ബികെഎംയു സംസ്ഥാന വ്യാപകമായി തരിശ് നിലം കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ മണ്ഡലം കമ്മിറ്റികള്‍ക്കും ഹൈബ്രീഡ് പയര്‍ വിത്തുകള്‍ വിതരണം ചെയ്തു
ബികെഎംയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ല പ്രസിഡന്റ് സി.സി. മുകുന്ദന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലയില്‍ ഇരുപതിലധികം സ്ഥലങ്ങളില്‍ തരിശ് നില കൃഷി തുടങ്ങി കഴിഞ്ഞെന്നും എല്ലാമണ്ഡലം കമ്മിറ്റികളും കൃഷി വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുവെന്നും ജില്ലാ സെക്രട്ടറി വിശദീകരിച്ചു. ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണന്‍ ക്യാമ്പയിന്‍ വിശദീകരിച്ചു. വി.എസ്. പ്രിന്‍സ്, രജനി കരുണാകരന്‍, രാജേഷ് കണിയാംപറമ്പില്‍, കെ.കെ ഇന്ദു ലാല്‍, പി.എസ്. ജയന്‍, കെ.എസ.് തങ്കപ്പന്‍, പി.എസ്. ബാബു തുടങ്ങിയവര്‍ …
തൃശൂര്‍ ജില്ലാ കലക്ടറായി അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ചുമതലയേറ്റു
അര്‍ജ്ജുന്‍ പാണ്ഡ്യന്‍ തൃശൂര്‍ ജില്ലാ കലക്ടറായി ചുമതലയേറ്റു. രാവിലെ 10ന് സിവില്‍ സ്റ്റേഷനില്‍ എത്തിയ കലക്ടറെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി. മുരളി, സബ് കലക്ടര്‍ മുഹമ്മദ് ഷെഫീക്ക്, അസി. കലക്ടര്‍ അതുല്‍ സാഗര്‍, മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് സ്വീകരിച്ചു. കലക്ടറായിരുന്ന വി.ആര്‍ കൃഷ്ണ തേജ ഇന്റര്‍ സ്റ്റേറ്റ് ഡെപ്യൂട്ടേഷനില്‍ ആന്ധ്രപ്രദേശിലേക്കു പോയ ഒഴിവിലാണ് നിയമനം. തൃശൂര്‍ ജില്ലാ കലക്ടര്‍ പദവി അംഗീകാരമായി കാണുന്നതായി അദ്ദേഹം പറഞ്ഞു. ജില്ലയുടെ ആവശ്യങ്ങളും സാധ്യതകളും വിശദമായി പഠിച്ചുള്ള ഇടപെടലുകള്‍ നടത്തും. …
തൃശൂര്‍ ജില്ലാ കലക്ടറായി അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ചുമതലയേറ്റു Read More »