nctv news pudukkad

Author name: nctv news

nctv news- pudukad news

നന്തിക്കരയില്‍ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന കാല്‍നടയാത്രികന്‍ മരിച്ചു

ചൊവ്വക്കാരന്‍ പരേതരായ അരവിന്ദാക്ഷന്റെയും ലക്ഷ്മിയുടെയും മകന്‍ 47 വയസുള്ള ദിപീഷ് ആണ് മരിച്ചത്. നന്തിക്കരയില്‍ വെച്ച് രാത്രിയില്‍ ജോലി കഴിഞ്ഞ് റോഡരികിലൂടെ നടന്നു വരികയായിരുന്ന ദിപീഷിനെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിപീഷ് അബോധാവസ്ഥയില്‍ ഒന്നരമാസമായി ചികിത്സയിലായിരുന്നു. സംസ്‌കാരം നടത്തി.

നന്തിക്കരയില്‍ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന കാല്‍നടയാത്രികന്‍ മരിച്ചു Read More »

nctv news - pudukad news

സ്വർണവിലയിൽ വമ്പൻ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് ഇന്ന് 1640  രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 71000 ത്തിന് താഴെയെത്തി. ഏപ്രിൽ 17 ന് ശേഷം ആദ്യമായാണ് സ്വർണവില 70000 ത്തിലേക്ക് എത്തുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  70,200  രൂപയാണ്.ഒരു ഗ്രാം സ്വര്‍ണത്തിന് 205 രൂപ കുറഞ്ഞ് 8775 രൂപയാണ് വില. ഇന്നലെ അക്ഷയ തൃതീയ ദിനത്തിൽ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. 71,840  രൂപയായിരുന്നു പവന്റെ ഇന്നലത്തെ വില. അക്ഷയ തൃതീയയോടനുബന്ധിച്ച്

സ്വർണവിലയിൽ വമ്പൻ ഇടിവ് Read More »

india-news/former-isro-chairman-k-kasturirangan-passes-away-in-bengaluru

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗൻ അന്തരിച്ചു

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു അദ്ദേഹം. പിന്നീട് 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായി. പദ്മവിഭൂഷൻ പുരസ്കാരം നൽകി രാജ്യം ആദരിച്ച ശാസ്ത്രജ്ഞൻ.

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗൻ അന്തരിച്ചു Read More »

NCTV NEWS-PUDUKAD NEWS

ആനന്ദപുരം ഷാപ്പില്‍ മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തിയ ജ്യേഷ്ഠന്‍ അറസ്റ്റില്‍

ആനന്ദപുരം സ്വദേശി കൊരട്ടിക്കാട്ടില്‍ വീട്ടില്‍ 32 വയസുള്ള വിഷ്ണു ആണ് പിടിയിലായത്. 30 വയസുള്ള യദുകൃഷ്ണന്‍ ആണ് കൊല്ലപ്പെട്ടത്. ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെയും പുതുക്കാട് എസ്എച്ച്ഒ സജീഷ്‌കുമാറിന്റെയും നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ആനന്ദപുരത്തെ പാടത്തിനടുത്തുള്ള മരുന്നു കമ്പനിക്ക് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ മുഖത്തും കഴുത്തിലും പരിക്കുണ്ട്. പൊലീസ് സ്‌റ്റേഷനിലേക്ക് എത്തിക്കുന്നതിനിടെ ദേഹാസ്വാസ്ഥമുണ്ടായ വിഷ്ണുവിനെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികില്‍സ നല്‍കി. ബുധനാഴ്ച രാത്രി ആനന്ദപുരം കള്ള് ഷാപ്പിലാണ് സംഭവം നടന്നത്. ഇവരുടെ വീട്ടില്‍

ആനന്ദപുരം ഷാപ്പില്‍ മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തിയ ജ്യേഷ്ഠന്‍ അറസ്റ്റില്‍ Read More »

nctv news- pudukad news

സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ മുരിയാട് ഗ്രാമ പഞ്ചായത്ത് എല്ലാ വിദ്യാലയങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഗവണ്മെന്റ് യു പി സ്‌കൂള്‍ പ്രധാനാധ്യാപിക ബീന, വൈസ് പ്രസിഡന്റ് രതി ഗോപി, ഭരണ സമിതി അംഗങ്ങളായ തോമസ് തൊകലത്ത്, മണി സജയന്‍, എസ്. സുനില്‍ കുമാര്‍, പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് ജോബി എന്നിവര്‍ പ്രസംഗിച്ചു.

സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ മുരിയാട് ഗ്രാമ പഞ്ചായത്ത് എല്ലാ വിദ്യാലയങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വിതരണം ചെയ്തു. Read More »

nctv news- pudukad news

ബികെഎംയു പറപ്പൂക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലായി സെന്ററില്‍ ലഹരിക്കെതിരെ ജാഗ്രതാസദസ് സംഘടിപ്പിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.എം. നിക്‌സന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം രജനി കരുണാകരന്‍, ആര്‍. ഉണ്ണികൃഷ്ണന്‍, പി.സി. സാജു എന്നിവര്‍ പ്രസംഗിച്ചു. ലോക്കല്‍ സെക്രട്ടറി പി.ടി. കിഷോര്‍, സി.കെ. ആനന്ദ്, വി.കെ. കരുണാകരന്‍, എം.ആര്‍. രവി, ഡെനീസ് പുളിക്കന്‍, സുനന്ദ ശശി, രാജന്‍, അജിത മാധവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ബികെഎംയു പറപ്പൂക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലായി സെന്ററില്‍ ലഹരിക്കെതിരെ ജാഗ്രതാസദസ് സംഘടിപ്പിച്ചു Read More »

NCTV NEWS- PUDUKAD NEWS

മുരിക്കുങ്ങല്‍ സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാളിന് കൊടിയേറി

ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോളി വടക്കന്‍ കൊടികയറ്റം നിര്‍വഹിച്ചു. വികാരി ഫാ. ടോണി പാറേക്കാടന്‍ സഹകാര്‍മികത്വം വഹിച്ചു. കൈക്കാരന്‍മാരായ ഫിലിപ്പ് കോച്ചേകാടന്‍, ജോയ് പെരേപ്പാടന്‍, ജോയ് ആമ്പക്കാടന്‍, കണ്‍വീനര്‍ സാജന്‍ മുല്ലകുന്നേല്‍, ജോയിന്റ്  കണ്‍വീനര്‍ ജെയിംസ് മൂലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ മാസം 30, മെയ് ഒന്ന് തിയതികളിലാണ് തിരുനാളാഘോഷം.

മുരിക്കുങ്ങല്‍ സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാളിന് കൊടിയേറി Read More »

NCTV NEWS- PUDUKAD NEWS

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കാവനാട് റോഡിന്റെ നവീകരണം ആരംഭിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സനല ഉണ്ണികൃഷ്ണന്‍ സന്നിഹിതയായി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 43 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരിക്കുന്നത്.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കാവനാട് റോഡിന്റെ നവീകരണം ആരംഭിച്ചു Read More »

NCTV NEWS- pope-francis-dies-at-88-announces-vatican.

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു. 

ഫെബ്രുവരി 14 മുതല്‍ അദ്ദേഹം വത്തിക്കാനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 88കാരനായ മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി പോപ്പ് ഫ്രാന്‍സിസിന്റെ ആരോഗ്യനില മോശമായിരുന്നു. ചെറുപ്രായത്തില്‍ തന്നെ അദ്ദേഹത്തിന് പ്ലുറസി ബാധിച്ചതിനെ തുടര്‍ന്ന് ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിട്ടുണ്ട്. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2013 മാര്‍ച്ച് 19 ന് ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാസഭയുടെ 266ാമത്

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു.  Read More »

NCTV NEWS- PUDUKAD NEWS

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു

കെ സ്മാര്‍ട്ട് ആരംഭിച്ചതിന്റെ ഭാഗമായി എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ ആയത് മൂലം പൊതുജനങ്ങള്‍ക്ക് സഹായകരമായി പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് കുടുംബശ്രീ നേതൃത്വത്തില്‍ ഹെല്പ് ഡസ്‌ക് ആരംഭിച്ചു. എല്ലാവിധ ഓണ്‍ലൈന്‍ സേവനങ്ങളും ഈ കേന്ദ്രത്തില്‍ ലഭ്യമാണ്. ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സരിത തിലകന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍, അസിസ്റ്റന്റ് സെക്രട്ടറി എം.കെ. വിജയന്‍, കുടുംബശ്രീ വൈസ്

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു Read More »

nctv news- pudukad news

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 ലെ മുത്തുമല മുപ്ലിയം റോഡ് നവീകരിക്കുന്നു

റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അജിതാ സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലതാ നന്ദകുമാര്‍, ഇഞ്ചക്കുണ്ട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബൈജു വൈപിനാടന്‍ എന്നിവര്‍ പ്രസംഗിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരിക്കുന്നത്.

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 ലെ മുത്തുമല മുപ്ലിയം റോഡ് നവീകരിക്കുന്നു Read More »

thrissur-pooram-fireworks-can-be-conducted-advocate-general-legal-advice-surdbf

തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം

  തൃശൂർ പൂരം വെടിക്കെട്ടിന്‍റെ കാര്യത്തിലുള്ള അനിശ്‌ചിതത്വം നീങ്ങുന്നു. തൃശൂർ പൂരം വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് നിയമോപദേശം നൽകിയത്. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങൾക്ക് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഈ അനുമതി പൂരം വെടിക്കെട്ടിന് ബാധകമാണെന്നാണ് നിയമോപദേശം. പുതിയ കേന്ദ്ര നിയമമാണ് വെടിക്കെട്ടിന് തടസ്സമെന്നും കേന്ദ്രം നിയമ ഭേദഗതി നടത്തണമെന്നും മന്ത്രിമാരായ കെ രാജനും ആർ ബിന്ദുവും പ്രതികരിച്ചു. കേന്ദ്ര ഏജൻസിയായ പെസോയുടെ മാർഗ നിർദേശങ്ങൾ പാലിച്ചാകും കലക്ടർ അനുമതി നൽകുക. കേന്ദ്ര നിയമ പ്രകാരമുള്ള

തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം Read More »

nctv news

ബാലസൗഹൃദ പഞ്ചായത്ത് പദ്ധതികളുടെ ഭാഗമായി നെന്മണിക്കര ഗ്രാമപഞ്ചായത്തില്‍ കുട്ടിപാര്‍ലമെന്റ് നടത്തി

 ജനാധിപത്യ തിരഞ്ഞെടുപ്പ് രീതികളും വികസന പ്രക്രിയകളും മനസ്സിലാക്കുന്നതിന്റെ ഭാഗമായി കുട്ടി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുത്തു. 15 വാര്‍ഡുകളില്‍ നിന്നായി 170 കുട്ടികള്‍ പങ്കെടുത്തു.

ബാലസൗഹൃദ പഞ്ചായത്ത് പദ്ധതികളുടെ ഭാഗമായി നെന്മണിക്കര ഗ്രാമപഞ്ചായത്തില്‍ കുട്ടിപാര്‍ലമെന്റ് നടത്തി Read More »

nctv news- pudukad news

പുതുക്കാട് മണ്ഡലംതല പട്ടയ അസംബ്ലി യോഗം കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വിവിധ സ്ഥലങ്ങളില്‍ ലഭിച്ചിട്ടുള്ള പട്ടയ അപേക്ഷകളുടെ പുരോഗതിയും നിലവിലെ സ്ഥിതിയും  യോഗത്തില്‍ ചര്‍ച്ചയായി. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ബാലകൃഷ്ണ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. അനൂപ്, ടി.എസ്. ബൈജു, എന്‍. മനോജ്, കലാപ്രിയ സുരേഷ്, റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പുതുക്കാട് മണ്ഡലംതല പട്ടയ അസംബ്ലി യോഗം കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു Read More »

nctv news-pudukad news

ഗൂഗിള്‍ പേ, പേടിഎം അടക്കമുള്ള യുപിഐ സേവനങ്ങൾ തടസപ്പെട്ടു

രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങൾ തടസ്സപ്പെട്ടതോടെ, ഓൺലൈൻ ഇടപാടുകൾ താറുമാറായി. ഫോണ്‍പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ വഴി പണം കൈമാറ്റം നടക്കുന്നില്ലെന്നാണ് പരാതി ഉയർന്നത്. ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് വ്യാപകമായി യുപിഐ സേവനങ്ങളിൽ തടസ്സം നേരിടുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ യുപിഐ ഇടപാടുകളിലെ തടസ്സത്തെപ്പറ്റി ഉപയോക്താക്കൾ പരാതിപ്പെട്ടത്. ഡൗൺഡിറ്റക്ടർ റിപ്പോർട്ട് പ്രകാരം, ഉച്ച വരെ 1168 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുപിഐ ആപ്പുകൾ ഡൗൺ ആവാനുള്ള കാരണം

ഗൂഗിള്‍ പേ, പേടിഎം അടക്കമുള്ള യുപിഐ സേവനങ്ങൾ തടസപ്പെട്ടു Read More »

VISHUKANI- GURUVAYUR - NCTV NEWS- PUDUKAD NEWS

ഗുരുവായൂരിൽ വിഷുക്കണി ദർശനം പുലർച്ചെ 2.45ന്

ഗുരുവായൂർ  ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14ന് പുലർച്ചെ 2.45 മുതൽ 3.45 വരെയായിരിക്കുമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്ര ശ്രീകോവിലിൽ ഗുരുവായൂരപ്പന്‍റെ വിഗ്രഹത്തിന് വലതുഭാഗത്താണ് വിഷുക്കണി ഒരുക്കുക. സ്വർണ സിംഹാസനത്തിൽ കണ്ണന്‍റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ചുവച്ച് ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം എന്നിവ കൊണ്ടലങ്കരിക്കും. നാലമ്പലത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഭക്തർക്ക് കണി കാണാനായി നമസ്കാര മണ്ഡപത്തിലും കണിയൊരുക്കും. മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരി പുലർച്ചെ രണ്ടിനുശേഷം കീഴ്ശാന്തിക്കാർക്കൊപ്പം ശ്രീലകവാതിൽ തുറക്കുമെന്നും ദേവസ്വം അറിയിച്ചു. നാളീകേരമുടച്ച് തിരിയിട്ട് കത്തിച്ച് ഓട്ടുരുളിയിലെ കണി കാണിച്ച്

ഗുരുവായൂരിൽ വിഷുക്കണി ദർശനം പുലർച്ചെ 2.45ന് Read More »

NCTV NEWS- PUDUKAD NEWS

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പറപ്പൂക്കര പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ വിഷുക്കാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനൂപ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നന്ദിനി രമേശന്‍ അധ്യക്ഷയായി.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പറപ്പൂക്കര പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ വിഷുക്കാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി Read More »

NCTV NEWS - PUDUKAD NEWS

പുതുക്കാട് ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഗംബൂട്ട് വിതരണം ചെയ്തു

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷയായിരുന്നു. പഞ്ചായത്തംഗം ഷാജു കാളിയേങ്കര, സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

പുതുക്കാട് ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഗംബൂട്ട് വിതരണം ചെയ്തു Read More »

NCTV NEWS UPDATE- PUDUKAD NEWS

മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം കൊടകര പഞ്ചായത്തിന് ലഭിച്ചു

ജില്ലയിലെ മറ്റ് 85 പഞ്ചായത്തുകളെ പിന്നിലാക്കിയാണ് കൊടകര പഞ്ചായത്ത് ഈ നേട്ടം സ്വന്തമാക്കിയത്. മാലിന്യ നിര്‍മാര്‍ജനത്തില്‍ മികച്ച പരിശോധനകളും മാലിന്യ സംസ്‌കരണത്തിനായി വൈവിധ്യമാര്‍ന്ന പദ്ധതികളും നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കൊടകര ഗ്രാമപഞ്ചായത്ത് പുരസ്‌കാരത്തിന് അര്‍ഹമായത്. ഹരിത മിത്രം ആപ്പ് വഴി അജൈവ മാലിന്യങ്ങളുടെ ശേഖരണം, ഹരിത കര്‍മസേന അംഗങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ അടക്കം 14000 രൂപ ശരാശരി വേതനം ഉറപ്പ് വരുത്തല്‍, എംസിഎഫുകളുടെ കൃത്യമായ പ്രവര്‍ത്തനം തുടങ്ങിയവയാണ് കൊടകര ഗ്രാമപഞ്ചായത്തിന്റെ മികച്ച നേട്ടങ്ങള്‍. തൃശൂരില്‍ നടന്ന മാലിന്യമുക്ത ജില്ല

മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം കൊടകര പഞ്ചായത്തിന് ലഭിച്ചു Read More »