ഡെങ്കിപ്പനിയ്ക്ക് ചികിത്സ തേടിയ തൊട്ടിപ്പാള്‍ സ്വദേശിനിയുടെ മരണത്തില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി കുടുംബം രംഗത്ത്
തൊട്ടിപ്പാള്‍ പുളിക്കല്‍ അജിത്ത്കുമാറിന്റെ ഭാര്യ 47 വയസുള്ള ഷേര്‍ളിയാണ് മരിച്ചത്. മാപ്രാണത്തുള്ള സ്വകാര്യ ആശുപത്രിയ്‌ക്കെതിരെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ മാസം 4നാണ് പനിയെ തുടര്‍ന്ന് പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ഷേര്‍ളി ചികിത്സ തേടിയത്. ഡെങ്കിപ്പനിയാണെന്ന സംശയത്തെ തുടര്‍ന്നാണ് മാപ്രാണത്തു പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലേക്ക് പറപ്പൂക്കരയിലെ ഡോക്ടര്‍ റഫര്‍ ചെയ്യുന്നത്. 5-ാം തീയതി ഉച്ചയ്ക്ക് മാപ്രാണത്തുള്ള ആശുപത്രിയില്‍ ഡെങ്കിപ്പനി സ്ഥീരീകരിക്കുകയും അവിടെ ഷേര്‍ളിയെ അഡ്മിറ്റു ചെയ്യുകയും ചെയ്തു. എന്നാല്‍ അഡ്മിറ്റു ചെയ്ത വേളയില്‍ മാത്രമാണ് ഡോക്ടര്‍ എത്തിയതെന്നും …