പേരാമ്പ്രയില്‍ മിനിലോറിയില്‍ പച്ചക്കറിക്കിടയില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന 2765 ലിറ്റര്‍ സ്പിരിറ്റ് പോലീസ് പിടികൂടി
ഡ്രൈവര്‍ ആലപ്പുഴ കൈനകരി സ്വദേശി മാരാന്‍തറ 32 വയസുള്ള സുരാജിനെ കസ്റ്റഡിയിലെടുത്തു. ഡാന്‍സാഫ് സ്വ്കാഡും കൊടകര സി ഐ പി.കെ.ദാസ്, എസ്.ഐ.ഡെന്നി, എ.എസ്.ഐ ഗോകുല്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേര്‍ന്നാണ് സ്പിരിറ്റ് പിടികൂടിയത്. തമിഴ്്‌നാട്ടില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് മിനിലോറിയില്‍ കൊണ്ടുപോകുകയായിരുന്ന സ്പിരിറ്റ് വണ്ടി ദേശീയപാതയില്‍ നിര്‍മാണം നടത്തികൊണ്ടിരിക്കുന്ന അടിപ്പാതക്കു സമീപത്തുവെച്ചാണ് പോലീസ് പിടിയിലായത്. ഓണക്കാലം ലക്ഷ്യമാക്കി വ്യാജമദ്യ നിര്‍മിക്കാന്‍ ലക്ഷ്യമിട്ടാണ് സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചത്. 35 ലിറ്റര്‍ വീതമുള്ള 79 കന്നാസുകളിലാക്കിയാണ് പച്ചക്കറിലോറിയില്‍ ഒളിപ്പിച്ചിരുന്നത്.