ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. സദാശിവന്‍, വ്യാപാരി വ്യവസായി പ്രസിഡന്റ് ഡേവിസ് വില്ലടത്തുകാരന്‍, ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസിലി തോമസ്, ക്ഷേമകാര്യ സ്റ്റാന്റ്ിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് ചാലിയത്തൊടി, പഞ്ചായത്തംഗങ്ങളായ ഷൈജു, റഷീദ്, ബിന്ദു പ്രിയന്‍, കലാപ്രിയ സുരേഷ്, രജിനി ഷിനോയ്, ജോണ്‍ തുലാപറമ്പില്‍, കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.കെ. സലീഷ്, കില ഫാക്കല്‍ട്ടി അംഗങ്ങളായ ഇ.കെ. സത്യന്‍, ധന്യ, വിഇഒ ബിന്ദു, ആരോഗ്യപ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, മറ്റ് സന്നദ്ധസംഘടന പ്രവര്‍ത്തകര്‍, വിദ്യാലയ പ്രതിനിധികള്‍, അംഗനവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ ശുചിത്വപൂരത്തില്‍ പങ്കാളികളായി.
വരന്തരപ്പിള്ളി പഞ്ചായത്തില്‍ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വപൂരം ക്യാമ്പയിന്‍ സംഘടിപ്പിച്ചു
