യോഗത്തില്‍ ഡയറക്ടര്‍ ഫാദര്‍ ജോബ് വടക്കന്‍ യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് പുല്ലംതാനിക്കല്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍ പ്രിന്‍സ് ചിറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കെഎല്‍എം ഫൊറോന പ്രസിഡന്റ് ബേബി വാഴക്കാല, കേന്ദ്ര സമിതി സെക്രട്ടറി ലിജോ മോള്‍, സിസ്റ്റര്‍ ജസ് തെരേസ, ഔസേപ്പ് ഏറ്റുമനക്കാരന്‍, ബൈജു എന്നിവര്‍ പ്രസംഗിച്ചു. ജോണ്‍സണ്‍, ജോയ്, റാണി ജോയ്, ആലീസ് ജോസ്, ത്രേസ്യ ജോസ്, തോമസ് മുണ്ടക്കല്‍, ജോസ് വാഴക്കാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സ്‌നേഹവിരുന്നും സമ്മാനദാനവും നടത്തി.