സാമൂഹ്യപ്രവര്‍ത്തക ജാന്‍സി ദേവസി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഷൈബി സജി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ റിസോഴ്‌സ്‌പേഴ്‌സണ്‍ ശാലിനി ജോയ്, ട്രസ്റ്റ് പ്രസിഡന്റ് ടി.ആര്‍. ഔസേപ്പുകുട്ടി, സെക്രട്ടറി കെ.വി. ഷാജു ടി.വി. പ്രിയ, ശശി ആര്യാടന്‍, പി.ആര്‍. റോയ്, എ.വി. വിജയന്‍, സാബിറ ഷക്കീര്‍, സതി പരമേശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു.
കോടാലി ഡ്രൈവേഴ്‌സ് വെല്‍ഫയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വെള്ളികുളങ്ങര ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി ഹാളില്‍ കിടപ്പുരോഗികള്‍ക്ക് മെഡിക്കല്‍ കിറ്റ് വിതരണവും സ്ത്രീശാക്തീകരണ സെമിനാറും സംഘടിപ്പിച്ചു.
