മറ്റത്തൂര്‍ പഞ്ചായത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് തോടിന്റെ 1000 മീറ്ററാണ് ശുചീകരിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ഒരു വശം 500 മീറ്റര്‍ നീളത്തില്‍ സംരക്ഷിച്ചു. 489 തൊഴില്‍ ദിനങ്ങളിലൂടെ 2000 ചതുരശ്ര മീറ്റര്‍ കയര്‍ ഭൂവസ്ത്രം ആണ് പദ്ധതിക്കായി ഉപയോഗിച്ചിട്ടുള്ളത്. നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിര്‍വഹിച്ചു. വികസനകാര്യ സമിതി അധ്യക്ഷന്‍ സനല ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍, എംഎന്‍ ആര്‍ഇജി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.