പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തിന്റെ ഉന്നതിയ്ക്കായി നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും എംഎല്‍എ വിലയിരുത്തി. ചടങ്ങില്‍ കെജെയു ജില്ലാ പ്രസിഡന്റ് അജീഷ് കര്‍ക്കിടകത്ത് അദ്ധ്യക്ഷത വഹിച്ചു. പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം. പ്രഭു മുഖ്യപ്രഭാഷണം നടത്തി. ആര്യ ഐ കെയര്‍ ഫാമിലി പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സ്മിജന്‍ നിര്‍വ്വഹിച്ചു. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. സദാശിവന്‍, പഞ്ചായത്തംഗം അഷറഫ് ചാലിയതൊടി, കെജെയു ഭാരവാഹികളായ ഇ.പി. രാജീവ് എന്‍.പി. ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഗ്രാമീണ വാര്‍ത്ത റിപ്പോര്‍ട്ടിംഗ് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകനായ എന്‍. പത്മനാഭന്‍ വിഷയാവതരണം നടത്തി. മൊബൈല്‍ ജേര്‍ണലിസം എന്ന വിഷയത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകനും മൊബൈല്‍ ജേണലിസം പരിശീലകനുമായ ജോസ്‌മോന്‍ വര്‍ഗീസ് ക്ലാസ് നയിച്ചു. തുടര്‍ന്ന് കുറ്റാന്വേഷണ കേസ് വാര്‍ത്ത റിപ്പോര്‍ട്ടിങ്ങ് എന്ന വിഷയത്തില്‍ സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് വി.കെ. രാജു ക്ലാസ് എടുത്തു. പ്രാദേശിക റിപ്പോര്‍ട്ടിങ്ങ് : നിയമവശങ്ങള്‍ എന്ന വിഷയത്തില്‍ അഡ്വ: ടി.ബി.പ്രസന്നന്‍, വനം പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തില്‍ പീച്ചി ലൈഫ് വാര്‍ഡന്‍ പി.എം പ്രഭു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.
പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമനിധി വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പറഞ്ഞു.
