nctv news pudukkad

കൊടകര ബ്ലോക്ക് പഞ്ചായത്ത്, പുതുക്കാട് ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നീരുറവ് മാതൃകാ നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നീരറിവ് നീര്‍ത്തട യാത്ര സംഘടിപ്പിച്ചു.

pudukad neerariv

പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ രതി ബാബു, ഷാജു കാളിയേങ്കര, രശ്മി ശ്രീശോഭ്, പ്രീതി ബാലകൃഷ്ണന്‍, ഫിലോമിന ഫ്രാന്‍സിസ്, എം. അനൂപ് മാത്യു, ഹിമദാസന്‍ , തൊഴിലുറപ്പ് അസി.എഞ്ചിനീയര്‍ രാജേശ്വരി , ഗ്രാമ പഞ്ചായത്ത് അസി.സെക്രട്ടറി എം.പി. ചിത്ര, കൃഷി ഓഫീസര്‍ കെ. അമൃത, മറ്റു ജനപ്രതിനിധികള്‍, കര്‍ഷക സംഘടന പ്രതിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകള്‍ എന്നിവര്‍ പങ്കെടുത്തു. ചെങ്ങാലൂര്‍ എരപ്പന്‍ തോട് നിന്നാരംഭിച്ച നീര്‍ത്തടയാത്ര തൊമ്മാനക്കുളത്ത് അവസാനിച്ചു.

Leave a Comment

Your email address will not be published. Required fields are marked *