nctv news pudukkad

പറപ്പൂക്കര സ്‌നേഹസ്പര്‍ശം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ട്രസ്റ്റ് വാര്‍ഷികത്തിന്റെ ഭാഗമായി മുത്രത്തിക്കരയില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 

parapukara medical camp

 തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ മെഡിസിന്‍, സര്‍ജറി, പള്‍മൊനോളജി, ഇഎന്‍ടി, ഡെര്‍മറ്റോളജി, ഓര്‍ത്തോ തുടങ്ങീ 6 വിഭാഗങ്ങളിലെ പ്രൊഫസര്‍മാരായ പത്തോളം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 55 അംഗ സംഘം മെഡിക്കല്‍ ക്യാമ്പില്‍ രോഗികളെ പരിശോധിച്ചു. പങ്കെടുത്ത രോഗികള്‍ക്കെല്ലാമായി 80,000 രൂപയുടെ മരുന്ന് സൗജന്യമായി വിതരണം ചെയ്തു. ഒ.പി. ടിക്കറ്റ് കൗണ്ടര്‍, പ്രഷര്‍, ഷുഗര്‍, പനി പരിശോധന കൗണ്ടര്‍, ഡോക്ടര്‍മാരുടെ പരിശോധന മുറികള്‍, ഫാര്‍മസി തുടങ്ങി ഒരു ആശുപത്രി തന്നെ സെറ്റ് ചെയ്താണ് ക്യാമ്പ് നടത്തിയത്.   ക്യാമ്പ് പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഇ.കെ. അനൂപ്  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എം. പുഷ്പാകരന്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എന്‍.എം. പുഷ്പാകരന്‍,  വൈസ് ചെയര്‍മാന്‍ ജോസ് കാളന്‍, കണ്‍വീനര്‍ എം.എ. ജോണ്‍സണ്‍, ജോയിന്റ് കണ്‍വീനര്‍ എം.കെ. നാരായണന്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ എം.ഒ. ജോണ്‍, കണ്‍വീനര്‍ ടി.എല്‍. ജോണ്‍സണ്‍, റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഹരിദാസ് വാഴപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *