തൃക്കൂര്‍ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന അഗ്രിതെറാപ്പി പദ്ധതിയുടെ ഭാഗമായുള്ള സഞ്ജീവനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രോബാഗും പച്ചക്കറി തൈകളും വിതരണം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ഡേവിസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി വര്‍ഗീസ്, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ ദീപ, പഞ്ചായത്തംഗം കെ.കെ. സലീഷ്, അസിസ്റ്റന്റ് സെക്രട്ടറി പി. മനോജ്കുമാര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ പ്രസന്ന ഷാജു എന്നിവര്‍ പ്രസംഗിച്ചു. ബഡ്‌സ് ഫെസ്റ്റില്‍ പങ്കെടുത്ത് വിജയികളായവര്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടത്തി.