217 പോയിന്റോടെ കോടാലി ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌ക്കൂള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 195 പോയിന്റ് നേടി സരസ്വതി വിദ്യാനികേതന്‍ ഏങ്ങണ്ടിയൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എല്‍പി, യുപി വിഭാഗത്തില്‍ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഏങ്ങണ്ടിയൂര്‍ സരസ്വതി വിദ്യാനികേതന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സമാപനസഭയില്‍ കൊടകര വിവേകാനന്ദ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.പി. മുരളി അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് വി.എന്‍. രാജീവന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.