നെല്ലിപ്പറമ്പ് കനാല്‍ പരിസരത്തു നിന്നും ആരംഭിച്ച നീരുറവ് നീര്‍ത്തട യാത്ര വാസുപുരത്ത് അവസാനിച്ചു. മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ദിവ്യ സുധീഷ്, പഞ്ചായത്തംഗങ്ങളായ ജിഷ ഹരിദാസ്, ബിന്ദു മനോജ്കുമാര്‍, ഗ്രാമ സേവകനായ സി.എസ.് സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയായ നീരുറവ് നീര്‍ത്തട യാത്ര സംഘടിപ്പിച്ചു.
