തൃശൂര്‍ അതിരൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ റവ. ഫാ. സിജോ മുരിങ്ങാത്തേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിശ്വാസ പരിശീലന യൂണിറ്റ് ഡയറക്ടര്‍ റവ. ഫാ. ജോളി ചിറമ്മല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൈയെഴുത്ത് മാസികയുടെ പ്രകാശനവും, സമ്മാനദാനവും നടത്തി. 25,15,10 വര്‍ഷങ്ങള്‍ സേവനമനുഷ്ഠിച്ച വിശ്വാസ പരിശീലകരെ ആദരിച്ചു. സെക്രട്ടറി ലിന്റോ അന്തിക്കാടന്‍, സിസ്റ്റര്‍ ക്ലയര്‍, കൈക്കാരന്‍ പോള്‍ വട്ടക്കുഴി, റവ. ഫാ. ജോളി ചിറമ്മല്‍, പിടിഎ പ്രസിഡന്റ് പോള്‍സണ്‍ തേറാട്ടില്‍, സ്‌കൂള്‍ ലീഡര്‍ അലന്‍ കീര്‍ത്ത്, വിശ്വാസ പരിശീലന യൂണിറ്റ് കണ്‍വീനര്‍ മറിയാമ്മ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.