സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ വെള്ളിക്കുളങ്ങര ഐഎസ്എച്ച്ഒ എം. സുജാതന്‍ പിള്ള ഷാള്‍ അണിയിച്ചും റെയിന്‍കോട്ടും യൂണിഫോം നല്‍കിയുമാണ് ആദരവ് പ്രകടിപ്പിച്ചത്. സബ്ബ് ഇന്‍സ്‌പെക്ടര്‍ വെല്‍സ് തോമസ്, ഗ്രെയ്ഡ് എഎസ്‌ഐ കെ.ടി. ത്രേസ്യ, ജനമൈത്രി ബീറ്റ് ഓഫീസര്‍ സൈമണ്‍ ജോസ്, സി.പി.ഒ. മാരായ സഹദേവന്‍, അജിത്ത് കുമാര്‍, കെ.പി. നീതു, ഹോം ഗാര്‍ഡ് സി.ആര്‍. ശശി, വെള്ളിക്കുളങ്ങര ജനമൈത്രി പോലീസ് സമിതി അംഗം സുരേഷ് കടുപ്പശ്ശേരിക്കാരന്‍ എന്നിവര്‍ സന്നിഹിതരായി.
കോടാലി സെന്ററില്‍ കഴിഞ്ഞ 9 വര്‍ഷമായി രാത്രികാലങ്ങളില്‍ സുരക്ഷാജീവനക്കാരനായി ജോലി ചെയ്ത് വരുന്ന മുരുക്കുങ്ങല്‍ കുയ്യ കാട്ടില്‍ ഹൈദ്രോസിനെ വെള്ളിക്കുളങ്ങര ജനമൈത്രി പൊലീസ് ആദരിച്ചു
