രണ്ടരകോടിയിലധികം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ തിരിച്ചുനല്‍കാതെ വിശ്വാസ വഞ്ചന ചെയ്ത കേസിലെ പ്രതി പിടിയില്‍. രാജസ്ഥാന്‍ സ്വദേശി മാനേജരായ സ്ഥാപനത്തില്‍ നിന്നും ഡെലിവറി ചലാന്‍ പ്രകാരം 2,51,51,165 രൂപയുടെ സ്വര്‍ണ്ണാഭരണള്‍ വാങ്ങി തിരിച്ചുകൊടുക്കാതെ വിശ്വാസ വഞ്ചന നടത്തിയ കേസിലെ പ്രതിയായ കല്ലൂര്‍ പോഴത്ത് വീട്ടില്‍ 36 വയസുള്ള രാഹുല്‍ നെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. തന്റെ സ്ഥാപനത്തില്‍ നിന്നും ഡെലിവറി ചലാന്‍ പ്രകാരം വാങ്ങിയ ആഭരണങ്ങളോ തുകയോ തിരിച്ചു കിട്ടാതെയായതിനാല്‍ സ്ഥാപനത്തിന്റെ മാനേജരായ രാജസ്ഥാന്‍ സ്വദേശി തൃശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി ഇത്തരത്തില്‍ സ്വര്‍ണ്ണപണിക്കാരില്‍ നിന്നും തട്ടിപ്പുകള്‍ നടത്തിയതായും അന്വേഷണത്തില്‍ അറിഞ്ഞിട്ടുള്ളതായി പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെ്കടര്‍ സുജിത്ത് എം, സബ് ഇന്‍സ്‌പെ്കടര്‍ ജിനോ പീറ്റര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഗിരീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
രണ്ടരകോടിയിലധികം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ തിരിച്ചുനല്‍കാതെ വിശ്വാസ വഞ്ചന ചെയ്ത കേസിലെ പ്രതി പിടിയില്‍
