മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി മോനൊടി റോഡില്‍ കടമ്പോട് പ്രദേശത്ത് രൂപപ്പെട്ട കുഴികള്‍ അറ്റകുറ്റപണി നടത്തി അടക്കാത്തത് യാത്രക്കാര്‍ക്ക് ദുരിതമായി. കടമ്പോട് കാട്ടുങ്ങല്‍പടി ഭാഗത്താണ് റോഡില്‍ കുഴികള്‍ നിറഞ്ഞിട്ടുള്ളത്. നാലു സ്വകാര്യ ബസുകളുള്‍പ്പടെ നിരവധി വാഹനങ്ങല്‍ ദിനം പ്രതി കടന്നുപോകുന്ന റോഡിലാണ് കുഴികള്‍ നിറഞ്ഞിട്ടുള്ളത്. മോനൊടി, കടമ്പോട്, മുട്ടത്തുകുളങ്ങര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കോടാലിയിലേക്കെത്താനുള്ള പ്രധാന റോഡാണിത്. റോഡിന് വളവുള്ള ഭാഗത്തായി രൂപപ്പെട്ട കുഴികളില്‍ മഴ തുടങ്ങിയതോടെ വെള്ളം കെട്ടിനില്‍ക്കുകയാണ്. വെള്ളക്കെട്ടു മൂലം റോഡിലുള്ള കുഴികള്‍ കാണാനാവാതെ ഇരുചക്ര വാഹന യാത്രക്കാര്‍ വീഴുന്നത് ഇവിടെ പതിവുസംഭവമാണ്. റോഡില്‍ വീഴുന്ന മഴവെള്ളം ഒഴുകിപോകാന്‍ സംവിധാനമില്ലാത്തതാണ് ഇവിടെ റോഡു തകര്‍ന്ന് കുഴികള്‍ രൂപപ്പടാന്‍ കാരണമാകുന്നത്. ഇരുവശത്തും കാനനിര്‍മിക്കുകയും റോഡ് ഉയര്‍ത്തിയ ശേഷം ടൈല്‍ വിരിക്കുകയും ചെയ്താല്‍ പ്രശ്‌നം പരിഹരിക്കാനാകുമെങ്കിലും ഇതിനുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കുഴികള്‍ നിറഞ്ഞ് കടമ്പോട് കാട്ടുങ്ങല്‍പടി റോഡ്
