പുതുക്കാട് മണ്ഡലത്തിലെ വന്യജീവി ആക്രമണങ്ങള്‍ ഒഴിവാക്കുന്നതിനായി വനം വകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു
വരന്തരപ്പിള്ളി, മറ്റത്തൂര്‍, തൃക്കൂര്‍ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ വന്യജീവി ആക്രമണം പതിവായ സാഹചര്യത്തില്‍ കെ.കെ. രാമചന്ദന്‍ എം എല്‍ എയുടെ ആവശ്യപ്രകാരമാണ് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ യോഗം വിളിച്ചു ചേര്‍ത്തത്. വനം, വന്യജീവി സംരക്ഷണ മന്ത്രി എ.കെ ശശീന്ദ്രന്‍, കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍, മുന്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കലാ പ്രിയ …