ഹൈസ്‌കൂള്‍ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും ഉള്‍പ്പെടുത്തി മറ്റത്തൂര്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന നീന്തല്‍സാക്ഷരത യജ്ഞം ശ്രദ്ധേമാകുന്നു
പഞ്ചായത്തില്‍ വിവിധ വിദ്യാലയങ്ങളിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് നീന്തല്‍ പരിശീലിക്കുന്നത്. നീന്തലറിയാതെ കൗമാരപ്രായക്കാര്‍ ജലാശയങ്ങളില്‍ മുങ്ങിമരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്‍രെ മുന്‍കരുതലാണ് നീന്തല്‍ പരിശീലന പദ്ധതി. മുങ്ങിമരണങ്ങള്‍ നിത്യസംഭവമാകുന്ന പശ്ചാത്തലത്തിലാണ് കൗമാര പ്രായക്കാരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി നീന്തല്‍പരിശീലനം നല്‍കാന്‍ പഞ്ചായത്ത് തീരുമാനമെടുത്ത്. നീന്തലറിയാത്തതുകൊണ്ടു മാത്രം മുങ്ങിമരണങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്തില്‍ ഇത്തരത്തിലുള്ള ദുരന്തം ആവര്‍ത്തിക്കപ്പെടരുതെന്ന ദൃഢനിശ്ചയമാണ് ഈ പരിശീലനപദ്ധതിക്കു പിന്നിലുള്ളതെന്ന് മറ്റത്തൂര്‍ പഞ്ചായത്ത് അംഗം ജിഷ ഹരിദാസ് പറഞ്ഞുനീന്തല്‍ പരിശീലിച്ചതിനൊപ്പം …