Kerala news
തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം
തൃശൂർ പൂരം വെടിക്കെട്ടിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം നീങ്ങുന്നു. തൃശൂർ പൂരം വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് നിയമോപദേശം നൽകിയത്. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങൾക്ക് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഈ അനുമതി പൂരം വെടിക്കെട്ടിന് ബാധകമാണെന്നാണ് നിയമോപദേശം. പുതിയ കേന്ദ്ര നിയമമാണ് വെടിക്കെട്ടിന് തടസ്സമെന്നും കേന്ദ്രം നിയമ ഭേദഗതി നടത്തണമെന്നും മന്ത്രിമാരായ കെ രാജനും ആർ ബിന്ദുവും പ്രതികരിച്ചു. കേന്ദ്ര ഏജൻസിയായ പെസോയുടെ മാർഗ നിർദേശങ്ങൾ പാലിച്ചാകും കലക്ടർ അനുമതി നൽകുക. കേന്ദ്ര നിയമ പ്രകാരമുള്ള …
തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം Read More »
ഗൂഗിള്‍ പേ, പേടിഎം അടക്കമുള്ള യുപിഐ സേവനങ്ങൾ തടസപ്പെട്ടു
രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) സേവനങ്ങൾ തടസ്സപ്പെട്ടതോടെ, ഓൺലൈൻ ഇടപാടുകൾ താറുമാറായി. ഫോണ്‍പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ വഴി പണം കൈമാറ്റം നടക്കുന്നില്ലെന്നാണ് പരാതി ഉയർന്നത്. ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് വ്യാപകമായി യുപിഐ സേവനങ്ങളിൽ തടസ്സം നേരിടുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ യുപിഐ ഇടപാടുകളിലെ തടസ്സത്തെപ്പറ്റി ഉപയോക്താക്കൾ പരാതിപ്പെട്ടത്. ഡൗൺഡിറ്റക്ടർ റിപ്പോർട്ട് പ്രകാരം, ഉച്ച വരെ 1168 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുപിഐ ആപ്പുകൾ ഡൗൺ ആവാനുള്ള കാരണം …
ഗൂഗിള്‍ പേ, പേടിഎം അടക്കമുള്ള യുപിഐ സേവനങ്ങൾ തടസപ്പെട്ടു Read More »
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഓണത്തിന് മുമ്പായി നാടിന്സമര്‍പ്പിക്കുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും റവന്യൂ മന്ത്രി കെ. രാജനും അറിയിച്ചു.
പാര്‍ക്കിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിന്നുതിനായി ചേര്‍ന്ന അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. യോഗത്തിന് ശേഷം മന്ത്രിതല സംഘം സുവോളജി പാര്‍ക്ക് സന്ദര്‍ശിച്ചു. കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമും യോഗത്തില്‍ പങ്കെടുത്തു. മെയ് മാസത്തില്‍ത്തന്നെ സിവില്‍ പ്രവൃത്തികളെല്ലാം പൂര്‍ത്തിയാക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ വനേതര ആവശ്യങ്ങള്‍ക്കുള്ള ഭൂമിയില്‍ എ.ഐ, വെര്‍ച്ച്വല്‍ റിയാലിറ്റി പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വിനോദ കേന്ദ്രങ്ങള്‍ തുടങ്ങുന്നത് പരിഗണനയിലുണ്ട്. മുഖ്യ ഫണ്ടിങ് ഏജന്‍സിയായ കിഫ്ബി നിര്‍മാണപുരോഗതിയില്‍ സംതൃപ്തി രേഖപ്പെടുത്തി. …
പുതുക്കാട് മണ്ഡലത്തിലെ വന്യജീവി ആക്രമണങ്ങള്‍ ഒഴിവാക്കുന്നതിനായി വനം വകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു
വരന്തരപ്പിള്ളി, മറ്റത്തൂര്‍, തൃക്കൂര് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ വന്യജീവി ആക്രമണം പതിവായ സാഹചര്യത്തില്‍ കെ.കെ. രാമചന്ദന്‍ എം എല്‍ എയുടെ ആവശ്യപ്രകാരമാണ് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് യോഗം വിളിച്ചു ചേര്‍ത്തത്. വനം, വന്യജീവി സംരക്ഷണ മന്ത്രി എ.കെ ശശീന്ദ്രന്, കെ.കെ. രാമചന്ദ്രന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്, മുന്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കലാ പ്രിയ …
വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി
വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു. 19 കിലോ ഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് കൂടിയത്. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍ വില 1806 ആയിരുന്നു. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. അതേസമയം, ചെന്നൈയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1965 ആയി. കൂട്ടിയത് 5 രൂപ 50 പൈസാണ് കൂടിയത്. കഴിഞ്ഞ രണ്ട് മാസമായി 20.5 രൂപ കുറച്ചിരുന്നു. അതിന് മുമ്പുള്ള അഞ്ച് മാസമായി 172.50 രൂപ …
പുതുക്കാട് മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതുക്കാട് ഗ്രാമ പഞ്ചായത്ത് വീടുകളിലേക്ക് നല്കുന്ന ബയോബിന്‍ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വഹിച്ചു
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി.സി. സോമസുന്ദരന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍ ,രതി ബാബു, ഷാജു കാളിയേങ്കര, ആന്‍സി ജോബി, സുമ ഷാജു, രശ്മി ശ്രീഷോബ്, പ്രീതി ബാലകൃഷ്ണന്, ഫിലോമിന ഫ്രാന്‍സീസ്, അസി. സെക്രട്ടറി എം.എ. അനൂപ് വി ഇ ഒ എം.വി. ധന്യ എന്നിവര്‍ പ്രസംഗിച്ചു.
തൃക്കൂര് ഗ്രാമപഞ്ചായത്തില്‍ 2024-25 വാര്‍ഷിക പദ്ധതി പ്രകാരമുള്ള മുട്ടക്കോഴികളുടെ വിതരണം നടത്തി
പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സലീഷ് ചെമ്പാറ, ജിഷ ഡേവിസ്, മോഹനന് തൊഴുക്കാട്ട്, സൈമണ്‍ നമ്പാടന്, വെറ്റിനറി ഡോക്ടര്‍ സുനിത തോമസ് എന്നിവര്‍ പ്രസംഗിച്ചു.
വരന്തരപ്പിള്ളി വിവേകാനന്ദ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂളിന്റെ വാര്‍ഷികാഘോഷം നാട്യ 2025 ചലച്ചിത്ര നടന് ടി.ജി. രവി ഉദ്ഘാടനം ചെയ്തു
വിവേകാനന്ദ ട്രസ്റ്റ് സെക്രട്ടറി ടി.സി. സേതുമാധവന് അദ്ധ്യക്ഷത വഹിച്ചു. ആഫ്രിക്കയില്‍ പ്രതിനിധി ബൈറോണ്‍ മുഖ്യാതിഥി ആയിരുന്നു. പ്രിന്‍സിപ്പല്‍ കെ. രമാദേവി, പഞ്ചായത്ത് അംഗം ഷൈജു പട്ടിക്കാട്ടുകാരന്, വിവേകാനന്ദ ട്രസ്റ്റ് ട്രഷറര്‍ കെ.എസ്. സുഗേഷ്, സ്കൂള്‍ മാനേജര്‍ ഒ. സുമേഷ്, വിദ്യാലയ സമിതി പ്രസിഡന്റ് വി.വി. നാരായണന്, നിഷ രാജേഷ്, രവീണ അംബരീഷ് എന്നിവര്‍ പ്രസംഗിച്ചു. ഈ അധ്യയന വര്‍ഷത്തില്‍ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികള്‍ക്കുള്ള സമ്മാന വിതരണം നടത്തി.
യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊലപാതക രാഷ്ട്രീയത്തിന് എതിരെ ജനകീയ സദസ് വരന്തരപ്പിള്ളിയില്‍ സംഘടിപ്പിച്ചു
‘ശരത് ലാല്‍ കൃപേഷ് ഷുഹൈബ് അമര്‍ രഹെ’ എന്ന പേരില്‍ നടന്ന യോഗം മുന്‍ എംപിയും യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയുമായ രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി. പ്രമോദ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷെറിന് തേര്‍മഠം, കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരയ ടി.എം. ചന്ദ്രന്, സെബി കൊടിയന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം …
ആദിവാസി ഭൂസമര നേതാവ് എം.എൻ. പുഷ്പൻ അന്തരിച്ചു
വരന്തരപ്പിള്ളി കള്ളിച്ചിത്ര ആദിവാസി ഭൂസമര നേതാവ് എം.എന്‍.പുഷ്പന് (58) അന്തരിച്ചു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ചത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍. ആദിവാസി മേഖലയില്‍ നിരവധി ഭൂസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അതുവഴി നിരവധി ആദിവാസി കുടുംബങ്ങള്‍ക്ക് കൃഷിഭൂമി ലഭ്യമാക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. ദീര്‍ഘകാലം പട്ടികവര്‍ഗസഹകരണ സംഘം പ്രസിഡന്റായിരുന്നു. മുന്‍പ് സിപിഐ-എംഎല് നേതൃത്വ നിരയിലുമുണ്ടായിരുന്നു. കള്ളിച്ചിത്ര ആദിവാസി നഗറില്‍ മുല്ലങ്ങല്‍ നാരായണന്റെയും കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ: പ്രേമ. സിവില്‍ …
നാടിന്റെ അഭിമാന താരങ്ങളെ ആദരിച്ചു
ദേശീയ ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയ സുഫ്ന ജാസ്മിനേയും സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അറബി പദ്യം ചൊല്ലല്‍, മാപ്പിളപ്പാട്ട് എന്നി ഇനങ്ങളില്‍ എ ഗ്രേഡ് നേടിയ മുഹമ്മദ് അജ്സലിനേയും അനുമോദിച്ചു. വരന്തരപ്പിള്ളിയില്‍ നടന്ന അനുമോദനയോഗം കെ.കെ. രാമചന്ദ്രന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, വൈസ് പ്രസിഡന്റ് ടി.ജി. അശോകന്, സ്ഥിരം സമിതി അധ്യക്ഷന്മാരായ റോസിലി തോമസ്, അഷ്റഫ് ചാലിയത്തൊടി എന്നിവര്‍ പ്രസംഗിച്ചു.പറവരങ്ങത്ത് സലിം, കദീജ ദമ്പതികളുടെ മകളാണ് സുഫ്ന ജാസ്മിന്. …
പുതുക്കാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളിന്റെ വാര്‍ഷികവും അധ്യാപക രക്ഷകര്‍തൃദിനവും സംഘടിപ്പിച്ചു
കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാദര്‍ പോള്‍ തേയ്ക്കാനത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സെബി കൊടിയന്‍, സെന്റ് ആന്റണീസ് എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ഗില്‍സ് എ. പല്ലന്, സെന്റ് ആന്റണീസ് എച്ച് എസ് എസ് പ്രധാനാധ്യാപകന് എം. യൂജിന്‍ പ്രിന്‍സ്, സ്കൂള്‍ പ്രധാനാധ്യാപിക ലൈസി ജോണ്‍, രാഗേഷ് എസ്. മേനോന്, കെ.എല്‍. സുരേഷ്, റോബിന് ജോസ് ചാലിശേരി, …
ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ വാര്‍ഷികാഘോഷം സബ്കളക്ടര്‍ അഖില്‍ വി. മേനോന് ഉദ്ഘാടനം ചെയ്തു
മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായ ചടങ്ങില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതചന്ദ്രന് മുഖ്യാതിഥിയായിരുന്നു. ഫോട്ടോ അനാഛാദനം മാനേജര്‍ എ.എന്‍. നീലകണ്ഠനും കുറുമൊഴി പ്രകാശനം പഞ്ചായത്ത് അംഗം കെ. വൃന്ദാകുമാരിയും നിര്‍വ്വഹിച്ചു. സിനിമാതാരം വിനീത് വാസുദേവന്‍, പ്രിന്‍സിപ്പാള്‍ കെ.പി. ലിയോ, പ്രധാനാധ്യാപകന് ടി. അനില്‍കുമാര്‍, ടെസ്സി എം. മൈക്കിള്‍, പി.ടി.എ. പ്രസിഡന്റ് ടി.എസ്. മനോജ്കുമാര്‍, എന്‍.ജി. ലാല്ജോ, എ.എന്‍. വാസുദേവന്‍, നിജി വത്സന്, അമൃതേഷ് വിനോദ്, ബി. ബിജു എന്നിവര്‍ പ്രസംഗിച്ചു. സര്‍വീസില്‍ നിന്നും …
പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ രാമയ്യര് മെമ്മോറിയല്‍ ബഡ്സ് സ്കൂള്‍ തളിര്കൂടിന്റെ ഒന്നാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് എന്നിവര്‍ മുഖ്യാതിഥികളായി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് 30ലക്ഷവും ജില്ല പഞ്ചായത്തിന്റെ 8ലക്ഷവും ബ്ലോക്ക് പഞ്ചായത്തിന്റെ 5ലക്ഷം രൂപയും ഉപയോഗിച്ചാണ് ബഡ്സ് സ്കൂള്‍ നിര്‍മിക്കുന്നത്. പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ ഒരു സ്വപ്ന പദ്ധതി കൂടിയാണ് ഇത്. വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി. കിഷോര്‍, വിവിധ …
വരന്തരപ്പിള്ളി സെന്റ് ആന്റണീസ് എല്‍.പി. സ്കൂളിന്റെ വാര്‍ഷികം ആഘോഷിച്ചു
സിംഫണി 2025 എന്ന പേരില്‍ നടന്ന പരിപാടി വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാദര്‍ ജോര്‍ജ് എടക്കളത്തൂര്‍ അധ്യക്ഷനായി. തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജെയ്സന് കുനംപ്ലാക്കല്‍, പ്രധാനാധ്യാപകന് കെ.ജെ. സെബി, പഞ്ചായത്ത് അംഗം ജോണ്‍ തുലാപറമ്പില്‍, അസംപ്ഷന്‍ പള്ളി അസി. വികാരി ഫാദര്‍ ജാക്സന് തെക്കേക്കര, പി ടി എ പ്രസിഡന്റ് എന്‍.വി. തോമസ്, സി ജെ എം എ എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ബെജിന് …
വരന്തരപ്പിള്ളി സെന്റ് ആന്റണീസ് എല്‍.പി. സ്കൂളിന്റെ വാര്‍ഷികം ആഘോഷിച്ചു Read More »
എറവക്കാട് ഓട മഹാസഭ എല്‍പി ആന്റ് യുപി സ്കൂളിന്റെ വാര്‍ഷിക ആഘോഷവും രക്ഷകര്‍ത്തൃദിനവും സംഘടിപ്പിച്ചു. കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു
സ്കൂള്‍ മാനേജര്‍ എ.സി. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി. നെന്മണിക്കര പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. ബൈജു മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി രെനീഷ്, പ്രധാനാധ്യാപിക പി.കെ. രമണി, ഒ.എം.എസ്. ജില്ല പ്രസിഡന്റ് ഒ.പി. ശശി, ഇരിങ്ങാലക്കുട റിട്ട. എ ഇ ഒ അബ്ദുല്‍റസാഖ്, ടിഎസ്സി ബാങ്ക് പ്രസിഡന്റ് എം.ജി. ഷൈജു, പിടിഎ പ്രസിഡന്റ് ഗായന പ്രനീഷ്, എന്നിവര്‍ പ്രസംഗിച്ചു. എന്‍ഡോവ്മെന്റ് വിതരണവും യാത്രയയപ്പ് സമ്മേളനവും ചടങ്ങില്‍ …
വട്ടണാത്ര സര്‍വീസ് സഹകരണ ബാങ്ക്, ആമ്പല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവ അംഗങ്ങളായ അളഗപ്പ നഗര്‍ കോ ഓപ്പറേറ്റിവ് കണ്‍സോര്‍ഷ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മഞ്ഞള്‍ കൃഷി വിളവെടുത്തു
വരാക്കരയില്‍ ജോണ്സണ് താണിശ്ശേരിക്കാരന്റെ കൃഷിയിടത്തില്‍ നടന്ന വിളവെടുപ്പ് കെ.കെ. രാമചന്ദ്രന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കണ്‍സോര്‍ഷ്യം ചെയര്മാന് സി.ബി. സുരേഷ് അധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്, അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടെസ്സി വിത്സണ്, പഞ്ചായത്ത് അംഗം പ്രിന്‍സ് ഫ്രാന്‍സിസ്, സിപിഐഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ വര്‍ഗീസ് ആന്റണി, സി.കെ. ആനന്ദകുമാര്‍, കണ്‍സോര്‍ഷ്യം മാനേജിങ് ഡയറക്ടര്‍ എ.എസ്. …
എന്‍എസ്എസ് കല്ലൂര്‍ കരയോഗത്തിന്റെ നേതൃത്വത്തില്‍ ജന്മനക്ഷത്രകാണിക്ക സമര്‍പ്പണം നടത്തി
ചടങ്ങില്‍ എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന് കമ്മിറ്റി ചെയര്മാന് ഡി. ശങ്കരന്‍കുട്ടി അധ്യക്ഷത വഹിച്ചു. പറവൂര്‍ താലൂക്ക് യൂണിയന് എച്ച്.ആര്. കോര്‍ഡിനേറ്റര്‍ എസ്. പ്രേംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മുകുന്ദപുരം താലൂക്ക് യൂണിയന് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍, യൂണിയന് കമ്മിറ്റി അംഗം നന്ദന് പറമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു