സിപിഎം കൊടകര ഏരിയ സമ്മേളനത്തിന്റെ ഭാഗമായി പോങ്കോത്ര ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നെല്ലായി റെയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡ് ശുചീകരിച്ചു
ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍ ഉദ്്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.ആര്‍. ലാലു അധ്യക്ഷനായി. ഏരിയകമ്മിറ്റി അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ ഇ കെ അനൂപ്, ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.സി. പ്രദീപ്, മുന്‍ ബ്രാഞ്ച് സെക്രട്ടറി സി.സി. വില്‍സണ്‍ എന്നിവര്‍ സന്നിഹിതരായി.