തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം
തൃശൂർ പൂരം വെടിക്കെട്ടിന്‍റെ കാര്യത്തിലുള്ള അനിശ്‌ചിതത്വം നീങ്ങുന്നു. തൃശൂർ പൂരം വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് നിയമോപദേശം നൽകിയത്. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങൾക്ക് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഈ അനുമതി പൂരം വെടിക്കെട്ടിന് ബാധകമാണെന്നാണ് നിയമോപദേശം. പുതിയ കേന്ദ്ര നിയമമാണ് വെടിക്കെട്ടിന് തടസ്സമെന്നും കേന്ദ്രം നിയമ ഭേദഗതി നടത്തണമെന്നും മന്ത്രിമാരായ കെ രാജനും ആർ ബിന്ദുവും പ്രതികരിച്ചു. കേന്ദ്ര ഏജൻസിയായ പെസോയുടെ മാർഗ നിർദേശങ്ങൾ പാലിച്ചാകും കലക്ടർ അനുമതി നൽകുക. കേന്ദ്ര നിയമ പ്രകാരമുള്ള …
തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം Read More »