മണ്ണംപേട്ട സ്വദേശിനിയും കായിക താരവുമായ സാന്ദ്ര ഡേവിസ് കരിമാലിക്കല്‍ ബേഠി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി തൃശൂര്‍ ജില്ലാ ബ്രാന്‍ഡ് അംബാസിഡര്‍
ഇന്റര്‍നാഷണല്‍ ബ്ലൈന്‍ഡ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ വേള്‍ഡ് ഗെയിംസില്‍ സ്വര്‍ണം കരസ്ഥമാക്കിയ ടീമിലെ അംഗം കൂടിയാണ് സാന്ദ്ര. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ, സാന്ദ്ര ഡേവിസ് കരിമാലിക്കലിനെ പദ്ധതിയുടെ ജില്ലാ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു. സാന്ദ്ര നാടിന് അഭിമാനവും പെണ്‍കുട്ടികള്‍ക്ക് വലിയ പ്രചോദനവുമാണെന്ന് കളക്ടര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സാക്ഷ്യപത്രം കൈമാറി. കോസ്‌മോസ് സ്‌പോട്‌സ് ഓള്‍ കേരള മാര്‍ക്കറ്റിങ് മാനേജര്‍ അരുണ്‍ ദിവാകര്‍ ക്യാഷ് അവാര്‍ഡ് കൈമാറി. ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ശിശുവികസന പദ്ധതി ഓഫീസര്‍ എസ്. …