നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വരന്തരപ്പിള്ളി സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
വരന്തരപ്പിള്ളി വേലൂപ്പാടം കലവറക്കുന്ന് മുല്ല വീട്ടില്‍ 37 വയസുള്ള സുമനെയാണ് നാടുകടത്തിയത്. വധശ്രമം, തട്ടികൊണ്ടുപോകല്‍ ഉള്‍പ്പടെ 7 ഓളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. 16 വയസുകാരനെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി വ്യാജ പോക്‌സോ കേസ് കൊടുപ്പിക്കുന്നതിന് പ്രേരിപ്പിച്ച കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
കൊടകര ചാറ്റിലാംപാടം പാടശേഖരത്ത് വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങി തുടങ്ങിയ നെല്‍ച്ചെടികള്‍ക്ക് പുതുജീവന്‍ പകര്‍ന്ന് മഴയെത്തിയത് കര്‍ഷകര്‍ക്ക് ആശ്വാസമായി
കാലവര്‍ഷം സജീവമാകാന്‍ താമസിച്ചതിനെ തുടര്‍ന്ന് പതിവിലും ഒരു മാസത്തോളം വൈകി വിരിപ്പുകൃഷിയിറക്കിയ ഇവിടെ നെല്‍ച്ചെടികള്‍ ഉണക്കു ഭീഷണിയിലായിരുന്നു. ചിങ്ങമാസം പിറക്കുന്നതിനു മുമ്പേ മഴ ദുര്‍ബലമായതിനെ തുടര്‍ന്ന് ചാറ്റിലാംപാടത്തെ തോട് വറ്റിവരണ്ടതാണ് മഴയെ മാത്രം ആശ്രയിച്ച് വിരിപ്പ് കൃഷി ചെയ്യുന്ന ഇവിടത്തെ കര്‍ഷകര്‍ക്ക് പ്രതിസന്ധിയായത്. സമീപ പ്രദേശങ്ങളിലെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളില്‍ നിന്ന് പാടശേഖരത്തിന്റെ ചില ഭാഗങ്ങളിലേക്ക് വെള്ളമെത്തിച്ച് നെല്‍ച്ചെടികള്‍ ഉണങ്ങാതെ സംരക്ഷിക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചിരുന്നു. കൃഷിച്ചെലവ് ക്രമാതീതമായി വര്‍ധിക്കാനും ഇത് കാരണമായിരുന്നു. ചാലക്കുടി വലതുകര കനാലിനു …
പുതുക്കാട് റെയില്‍വേ സ്‌റ്റേഷനിലെ രണ്ട് പ്ലാറ്റ്‌ഫോമുകളും മുപ്ലിയം ഐസിസിഎസ് കോളേജിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തി
സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ പിന്‍ഭാഗത്ത് പുല്ലുകള്‍ വളര്‍ന്ന നിലയില്‍ ആയിരുന്നു. സ്‌റ്റേഷനില്‍ കഴിഞ്ഞ മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതുക്കാട് ട്രയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കോളേജ് എന്‍എസ്എസ് യൂണിറ്റിനെ സമീപിക്കുന്നത്. റെയില്‍വേ സ്‌റ്റേഷന്റെ അടിസ്ഥാന സൗകര്യത്തിന് എല്ലാ പിന്തുണകളും പ്രഖ്യാപിച്ച മുപ്ലിയം ഐസിസിഎസ് കോളേജ് പോളിടെക്‌നിക്ക് എന്‍ എസ്എസ് യൂണിറ്റ് ശുചീകരണ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. എന്‍എസ്എസ് യൂണിറ്റ് അംഗങ്ങള്‍ അവധി ദിനമായ ബുധനാഴ്ച രാവിലെ മുതല്‍ ശുചീകരണം ആരംഭിച്ചു. സ്‌റ്റേഷനിലെ …
തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന എന്‍. രാമന്‍ നായരുടെ 20-ാം ചരമവാര്‍ഷിക ദിനവും അനുസ്മരണവും കല്ലൂരില്‍ സംഘടിപ്പിച്ചു
തൃക്കൂര്‍ മണ്ഡലം 17ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് ഡിസിസി ജനറല്‍ സെക്രട്ടറി കല്ലൂര്‍ ബാബു ഉദ്ഘാടനം ചെയ്തു. സന്ദീപ് കണിയത് അദ്ധ്യക്ഷത വഹിച്ചു. സി.വി. ഷംസുദീന്‍, ഹേമലത സുകുമാരന്‍, എ. നാരായണന്‍ കുട്ടി, അരവിന്ദാക്ഷന്‍ ചെറാല, രാമന്‍കുട്ടി പൊറാട്ടുക്കര എന്നിവര്‍ പ്രസംഗിച്ചു.
മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരത്ത് റോഡരുകില്‍ സൂക്ഷിച്ചിട്ടുള്ള അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യമുയരുന്നു
വാസുപുരം ചെമ്പുച്ചിറ റോഡരുകില്‍ നിര്‍മിച്ചിട്ടുള്ള മിനി എം സി എഫിലും പരിസരത്തുമായാണ് മാസങ്ങളായി മാലിന്യചാക്കുകള്‍ കൂടിക്കിടക്കുന്നത്. ഹരിത കര്‍മസേന വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങളാണ് ചാക്കുകളിലാക്കി മിനി എംസിഎഫിനുള്ളില്‍ സൂക്ഷിച്ചിട്ടുള്ളത്. ഇതി നിറഞ്ഞതോടെ പുതിയതായി ശേഖരിക്കുന്ന മാലിന്യങ്ങള്‍ ചാക്കുകളിലാക്കി പുറത്ത് റോഡരുകിലാണ് അടുക്കി വെച്ചിട്ടുള്ളത്. സ്വകാര്യ വ്യക്തികള്‍ അനധികൃതമായി ഇവിടെ മാലിന്യം കൊണ്ടുവന്നു തള്ളുന്നതായും പരാതിയുണ്ട്.
കോടാലി ഗവ. എല്‍പി സ്‌കൂളിന് വീണ്ടും മികച്ച പിടിഎ അവാര്‍ഡ്
അഞ്ചാം തവണയാണ് ഈ വിദ്യാലയത്തിന് സംസ്ഥാന തലത്തില്‍ പിടിഎ അവാര്‍ഡ് ലഭിക്കുന്നത്. കേരള സ്‌റ്റേറ്റ് പാരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്റെ 2022-23 വര്‍ഷത്തെ മികച്ച ഗവ.എല്‍.പി. സ്‌കൂളിനുള്ള പുരസ്‌കാരമാണ് ഇത്തവണ കോടാലി ജി.എല്‍.പി. സ്‌കൂളിനെ തേടിയെത്തിയത്. വിദ്യാര്‍ഥികളുടെ നന്മയും വിദ്യാഭ്യാസ പുരോഗതിയും വിദ്യാലയത്തിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതും ലക്ഷ്യം വെച്ചുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 2013-14 അധ്യയനവര്‍ഷത്തില്‍ സംസ്ഥാനത്തെ മികച്ച പിടിഎ ക്കുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അഞ്ചുലക്ഷം രൂപയുടെ പുരസ്‌കാരം നേടിയിട്ടുള്ള കോടാലി ജി.എല്‍.പി. സ്‌കൂള്‍ …
കോടാലി ഗവ. എല്‍പി സ്‌കൂളിന് വീണ്ടും മികച്ച പിടിഎ അവാര്‍ഡ് Read More »
കോടാലി വിദ്യാലയ സൗഹൃദ വേദിയുടെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു
ചടങ്ങ് പ്രസിഡന്റ് വി.എം. ഹംസ ഉദ്ഘാടനം ചെയ്തു. ബാബു കുനാമ്പുറം, പി.എസ.്പ്രശാന്ത്, സി.എം. ശിവകുമാര്‍, ടി.കെ. ലാലന്‍, പി.കെ. രമേശ്, സുരേഷ് തയ്യില്‍, വിദ്യ, സുസി ജോര്‍ജ്, പി.ആര്‍. ഗംഗ എന്നിവര്‍ പ്രസംഗിച്ചു.
കേരള അഗ്‌നിരക്ഷാസേനയില്‍ നിയമിതരായ ആദ്യ ബാച്ചിലെ ഫയര്‍ വുമണ്‍ ട്രെയിനികളുടെ പരിശീലനത്തിന് വിയ്യൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയില്‍ തുടക്കമായി
ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഡയറക്ടര്‍ ജനറല്‍ കെ. പത്മകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തെ ഫയര്‍ സര്‍വീസ് ചരിത്രത്തില്‍ ആദ്യമായി ഒരേസമയം ഇത്രയേറെ വനിതകള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത് ആദ്യമായാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക താല്പര്യപ്രകാരം യൂണിഫോം സേനകളില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയമനം. അക്കാദമിയിലെ ആറുമാസത്തെ അടിസ്ഥാന പരിശീലനത്തിന് ശേഷം ബന്ധപ്പെട്ട നിലയങ്ങളില്‍ സ്‌റ്റേഷന്‍ പരിശീലനത്തിനായി അയക്കും. തുടര്‍ന്ന് വിവിധ സ്‌റ്റേഷനുകളില്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി ഇവരെ നിയോഗിക്കും. നിലവില്‍ 86 പേരാണ് നിയമിതരായത്. സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ …
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
പീച്ചിയില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ കളക്ടര്‍മാരും ഡെപ്യൂട്ടി കളക്ടര്‍മാരും പങ്കെടുക്കും. ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളുടെയും വി വി പാറ്റ് മെഷീനുകളിലും പരിശീലനം നല്‍കുന്നതിന് വേണ്ടിയാണ് ശില്‍പ്പശാല. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നിര്‍ദ്ദേശം പരിശോധിക്കാന്‍ സമിതി രൂപീകരിച്ച പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകുന്നത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പതിവ് മുന്നൊരുക്കങ്ങളാണെന്ന് ചീഫ് ഇലക്ട്രല്‍ ഓഫിസറുടെ ഓഫീസ് പ്രതികരിച്ചു.
ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി രൂപപ്പെട്ടത് 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ആയേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശമുണ്ട്.
ആഡംബര ചൂതാട്ടം: ആമ്പല്ലൂർ പാംബ്രീസ് ക്ലബ്ബിൽ വൻ ചീട്ടുകളി സംഘം പിടിയിൽ
ആമ്പല്ലൂർ പാം ബ്രീസ് ക്ലബ് കേന്ദ്രീകരിച്ച് പണംവെച്ച് ആഢംബര രീതിയിൽ ചൂതാട്ടം നടത്തിവന്നിരുന്ന പതിനഞ്ചംഗ സംഘം പിടിയിൽ. ഒരു ലക്ഷത്തോളം രൂപയും ചീട്ടുകളി സാമഗ്രികളും പിടികൂടി.
പുതുക്കാട് റെയില്‍വെ ഗേറ്റ് 3 ദിവസം അടച്ചിടും
പുതുക്കാട് റെയില്‍വെ സ്‌റ്റേഷനുസമീപമുള്ള പുതുക്കാട് മെയിന്‍ ഗേറ്റ് തിങ്കള്‍ രാവിലെ 8 മുതല്‍ ബുധനാഴ്ച വൈകിട്ട് 6 വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. ഇതോടെ പുതുക്കാട് പാഴായി ഊരകം റൂട്ടില്‍ ഗതാഗതം തടസ്സപ്പെടും. കുറുമാലി രാപ്പാള്‍ അടിപ്പാത വഴിയോ നന്തിക്കര റെയില്‍ ഗേറ്റ് വഴിയോ വാഹനങ്ങള്‍ വഴിമാറി പോകണം.
ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു
ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു. നെന്മണിക്കര ചിറങ്ങര ഇല്ലിക്കല്‍ നെല്‍സണ്‍ ഭാര്യ നീതു (32) ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് (02.09.2023) വൈകീട്ട് 5ന് നെന്മണിക്കര സെന്റ് മേരീസ് പള്ളിയില്‍.
കുടുംബവഴക്കിനിടെ ഭാര്യാപിതാവിന് കുത്തേറ്റു; മരുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തു
വെള്ളിക്കുളങ്ങര നീരാട്ടു കുഴിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യ പിതാവിനെ കുത്തി പരുക്കേല്‍പ്പിച്ചു. കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റ നീരാട്ടുകുഴി തെക്കേടത്ത് സന്തോഷിനെ (50) ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ മരുമകന്‍ പരിയാരം സ്വദേശി രഞ്ജിത്തിനെ വെള്ളിക്കുളങ്ങര പൊലിസ് കസ്റ്റഡിയിലെടുത്തു.
ദേശീയപാത 544 ലെ പാലിയേക്കര ടോളില്‍ നിരക്ക് വര്‍ധിപ്പിച്ച കരാര്‍ കമ്പനിയുടെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു
കരാറില്‍ പറഞ്ഞിട്ടുള്ള സര്‍വീസ് റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാതെയും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെയുമാണ് ടോള്‍ കമ്പനി സെപ്റ്റംബര്‍ ഒന്നു മുതല്‍ നിരക്ക് വര്‍ധിപ്പിച്ചത്. അപകടം കുറയ്ക്കുന്നതിന് ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും കൃത്യമായ സിഗ്‌നല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും കരാര്‍ കമ്പനി പരാജയപ്പെട്ടിരിക്കുകയാണ്. ബസ്സ് ബേകളും ബസ്സ് സ്റ്റോപ്പുകളുടെ നിര്‍മ്മാണവും പൂര്‍ത്തീകരിക്കാതെയുമാണ് കരാര്‍ കമ്പനി നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. കരാര്‍ കമ്പനിയുടെ ഈ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
പൊന്നോണം… തിരുവോണം… അണിഞ്ഞൊരുങ്ങി കേരളം
തിരുവോണം. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവത്തില്‍ മലയാളികള്‍. വറുതിയുടെ കര്‍ക്കിടത്തിന് ശേഷം സമൃദ്ധിയുടെ ചിങ്ങമാസത്തിലെ തിരുവോണം മലയാളിയുടെ ഉത്സവമാണ്. രണ്ട് വര്‍ഷം മഹാമാരിയുടെ കെട്ടില്‍പെട്ട് നിറംമങ്ങിയ ഓണം വീണ്ടും ആഘോഷമാക്കുകയാണ് മലയാളി. ഓണക്കോടിയും, പൂക്കളവും, സദ്യവും, വര്‍ണ്ണാഭമായ പരിപാടികളുമായി ലോകമെങ്ങുമുള്ള മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുകയാണ്.ഓണം എന്നത് മലയാളികൾക്ക് എന്നും കൂട്ടായ്മയുടെ ഉത്സവമാണ്. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെ കുടുംബത്തിനും കൂട്ടുകാർക്കൊപ്പവും ആഘോഷിക്കുന്നതാണ് മലയാളിയുടെ രീതി. അരിപ്പൊടിക്കോലങ്ങളെഴുതിയും പൂക്കളമിട്ടും തൃക്കാരയപ്പനെ പൂജിച്ചും മാവേലിയെ മലയാളി വരവേല്‍ക്കും. അകലങ്ങളിലിരുന്നാണെങ്കിലും മനസ്സുകൊണ്ട് ഒന്നായി …
ലൈഫ് പദ്ധതി പ്രകാരം പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പോങ്കാത്രയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീട് എസ്‌സി ഗുണഭോക്താവിന് കൈമാറി
12-ാം വാര്‍ഡിലെ വടക്കുംകര അമ്മിണി വേലായുധനാണ് വീട് ലഭിച്ചത്. ലൈഫ് പദ്ധതി മുഖേന വീട് ലഭിക്കുന്ന ആദ്യ എസ്‌സി ഗുണഭോക്താവാണ് അമ്മിണി. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ താക്കോല്‍ദാനം നടത്തി. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അനൂപ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. പ്രദീപ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ചന്ദനം മുറിച്ചുകടത്തുന്നതിനിടെ 2 പേര്‍ പിടിയില്‍, പ്രതികളെ പിടികൂടുന്നതിനിടെ 4 വനപാലകര്‍ക്ക് പരുക്ക്, മറ്റു 2 പ്രതികള്‍ ഓടിരക്ഷപ്പെട്ടു
കോടശേരി റിസര്‍വ് വനത്തിലെ ചുങ്കാലില്‍ നിന്നും ചന്ദനമരങ്ങള്‍ മുറിച്ചു കടത്തുകയായിരുന്ന രണ്ടുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സാഹസികമായി പിടികൂടി. സേലം ഏര്‍ക്കാട് കുത്തുമൂത്തൂല്‍ സ്വദേശി മാതേശ്വരന്‍(36), ഏര്‍ക്കാട് മാരാമംഗലം സ്വദേശി ദേവേന്ദ്രന്‍(34) എന്നിവരാണ് പിടിയിലായത്. മറ്റുരണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. പ്രതികളെ പിടികൂടുന്നതിനിടെ ചന്ദനമോഷ്ടാക്കളുടെ ആക്രമണത്തില്‍ വനപാലക സംഘത്തിലെ നാലുപേര്‍ക്ക് പരിക്കേറ്റു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സനീഷ്‌കുമാര്‍, ബീറ്റ് ഓഫീസര്‍മാരായ വി.എന്‍. വിനോദ്കുമാര്‍, അഭിലാഷ്, താല്‍ക്കാലിക വാച്ചര്‍ ടി.ആര്‍. അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ വിനോദ്കുമാറിനെ തൃശൂര്‍ ജില്ല ആശുപത്രിയിലും …
കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓണാഘോഷം 2023 സംഘടിപ്പിച്ചു
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍ എന്നിവര്‍ പ്രസംഗിച്ചു.



















