പുതുക്കാട് ഗ്രാമപഞ്ചായത്ത് അടിയന്തര ഭരണസമിതി യോഗത്തില്‍ നിന്നും പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി
ഭരണകക്ഷി അംഗം ടീന തോബി പ്ലകാര്‍ഡുമേന്തി യോഗത്തില്‍ പ്രതിഷേധം നടത്തി. ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപയ്ക്ക് പകല്‍ വീട് പണിയുന്നതിന് പുതുക്കാട് പഞ്ചായത്ത് എന്‍ഒസി അനുവദിക്കാത്തതിലും സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്വകാര്യ സോളര്‍ ഏജന്‍സിയുമായി കരാര്‍ നടത്തി രജിസ്‌ട്രേഷന് യുഡിഎഫ് ഭരണസമിതി ഒത്താശ ചെയ്‌തെന്നും ആരോപിച്ചായിരുന്നു എല്‍ഡിഎഫ് അംഗങ്ങള്‍ സി.പി. സജീവന്റെ നേതൃത്വത്തില്‍ ഇറങ്ങിപ്പോക്ക് നടത്തിയത്. യുഡിഎഫ് ഭരണസമിതിയുടെ നടപടികള്‍ക്കെതിരെ എല്‍ഡിഎഫ് അംഗങ്ങള്‍ ഓഫിസിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. എല്‍ഡിഎഫ് അംഗങ്ങളായ സി.പി. സജീവന്‍, കെ.വി. …