റവന്യൂ മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇറിഗേഷന്‍ വകുപ്പിന്റേയും ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ടുമാരുടേയും യോഗത്തിലാണ് തീരുമാനം. കേരള വാട്ടര്‍ അതോറിട്ടി വിതരണത്തിനായി നീക്കിവെച്ച ജലത്തിന്റെ ഒരു ഭാഗം കൂടി ഉള്‍പ്പെടുത്തിയാകും കനാലിലൂടെയുള്ള ജല വിതരണം. ഉപാകനാലുകളിലൂടെയും ജലം ഒഴുക്കും. ജലവിതരണത്തിനു മുമ്പായി കനാലുകളിലെ മാലിന്യം നീക്കം ചെയ്യുന്നതിനും ജലം പാഴാകാതിരിക്കുന്നതിനാവശ്യമായ നടപടികള്‍ അതത് പഞ്ചായത്തുകള്‍ സ്വീകരിക്കുന്നതിനും ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
പീച്ചി റിസര്‍വോയറിന്റെ ഇടതുകര വലതുകര കനാലില്‍ കൂടി വ്യാഴാഴ്ച മുതല്‍ 10 ദിവസത്തേയ്ക്ക് ജലം ഒഴുക്കി വിടും
