അങ്കണവാടി കുട്ടികളുടെ ഓരോ മാസത്തേയും പഠനവിഷയത്തെ ആസ്പദമാക്കിയാണ് പ്രദര്‍ശനമൊരുക്കിയിരിക്കുന്നത്. കുട്ടിയും കുടുംബവും, വീടും പരിസരവും, ഞാനും എന്റെ ശരീരവും, ചെടികള്‍, പൂക്കള്‍, പക്ഷികള്‍, പ്രാണികള്‍, വാഹനങ്ങള്‍, ഉത്സവങ്ങള്‍, കൃഷി എന്നീ മുപ്പത് വിഷയങ്ങളെ കുഞ്ഞുങ്ങള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിനായി വിവിധ ശില്‍പങ്ങള്‍, ഉപകരണങ്ങള്‍, രൂപങ്ങള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ട്. പ്രീസ്‌കൂള്‍ വിദ്യാഭ്യാസം മികച്ചതാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. കാഴ്ചയിലൂടെ കുരുന്നു മനസിലേക്ക് വിഷയങ്ങള്‍ എത്തിക്കുക വഴി വിദ്യാഭ്യാസം ആസ്വദിക്കാനും കഴിയുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ്. പ്രിന്‍സ് എക്‌സ്ബിഷന്‍ ഉദ്ഘാടനം ചെയ്തു. നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സരിത രാജേഷ്, ജോസഫ് ടാജറ്റ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.ബി. സജിന്‍, ഭദ്ര മനു, കെ.വി. ഷാജു, ഗ്രാമപഞ്ചായത്ത് സെകട്ടറി കെ. അജിത, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജീനു ലാസര്‍ എന്നിവര്‍ പ്രസംഗിച്ചു. അങ്കണവാടി കുട്ടികളുടെ കലാകായിക മത്സരങ്ങളും നടന്നു.