12ന് നടക്കേണ്ടിയിരുന്ന കാവടി കനത്തമഴയെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകള്‍ നടത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമുള്ള കാവടിയാഘോഷമായതിനാല്‍ വിപുലമായിട്ടാണ് ആഘോഷങ്ങള്‍ നടത്തിയത്. 21 കാവടിസെറ്റുകളാണ് പങ്കാളികളായത്. വിവിധ ദേശക്കാരുടെ പീലിക്കാവടികളും പൂക്കാവടികളും വര്‍ണ്ണവിസ്മയം തീര്‍ത്തു. ക്ഷേത്രത്തില്‍ 6 മണി മുതല്‍ പറനിറക്കല്‍, തുടര്‍ന്ന് കലാമണ്ഡലം മോഹനന്‍ നയിച്ച പഞ്ചവാദ്യം അരങ്ങേറി. മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടുകൂടിയ ശീവേലിയും നടന്നു. ആയിരങ്ങളാണ് ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയത്.