ഇഞ്ചക്കുണ്ട്, കല്‍ക്കുഴി, മുനിയാട്ടുകുന്ന് എന്നിവിടങ്ങളിലാണ് കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി പരാതി ഉയരുന്നത്. വാഴ, കപ്പ, ചേമ്പ്, ചേന എന്നിവ ഉള്‍പ്പെടെയുള്ള കൃഷികളാണ് പ്രധാനമായും ഇവ നശിപ്പിച്ചത്. ഇന്‍ഷുര്‍ ചെയ്ത വാഴകള്‍ നശിപ്പിച്ചിട്ട് 7 മാസം പിന്നിട്ടിട്ടും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നില്ലെന്ന പരാതിയും കര്‍ഷകര്‍ക്കുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഔസേഫ് ചെരടായിയുടെ 300 വാഴകളില്‍ 50 എണ്ണവും ബിനോയ് ഞെരിഞ്ഞാപ്പിള്ളിയുടെ 20ഓളം വാഴകളും കാട്ടുപന്നികള്‍ നശിപ്പിച്ചു. വനംവകുപ്പിന്റെ അനാസ്ഥ മൂലം കൃഷിയുപേക്ഷിക്കേണ്ട ഗതികേടിലാണെന്നും അധികൃതര്‍ അനുകൂല നടപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
വരന്തരപ്പിള്ളി പഞ്ചായത്തിലെ മലയോര മേഖലകളിലെ കൃഷിയിടങ്ങളില്‍ കാട്ടുപ്പന്നി ശല്യം രൂക്ഷമാകുന്നതായി കര്‍ഷകരുടെ പരാതി.
