െ്രെഡനേജ് സംവിധാനത്തിലെ പാകപിഴകള്‍ മൂലം മഴപെയ്യുമ്പോള്‍ മലിനജലമടക്കം വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഒഴുകിയെത്തുകയും ദേശീയപാതയിലും സര്‍വീസ് റോഡിലും വെള്ളം കെട്ടിക്കടന്ന് ഗതാഗത തടസവും ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിച്ചിരുന്നു. വര്‍ഷങ്ങളായുള്ള ഈ ദുരിതത്തിന് പരിഹാരം കാണാന്‍ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചതുള്‍പ്പടെയുള്ള ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കൊടകരയിലും പേരാമ്പ്രയിലും െ്രെഡനേജ് ഇല്ലാത്ത സ്ഥലങ്ങളില്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞതെന്ന് എംഎല്‍എ പറഞ്ഞു. കൊടകര പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ കാവില്‍പാടം പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന പതിനഞ്ചു ലക്ഷം രൂപ അനുവദിച്ചതായും സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ പറഞ്ഞു.
ദേശീയപാതയിലെ കൊടകരയിലും പേരാമ്പ്രയിലും മഴക്കാലത്ത് അനുഭവപ്പെട്ടിരുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ അറിയിച്ചു
