കൊടകരയിലെ 21 സെറ്റുകളുടെ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പന്തല്‍ നിര്‍മ്മിക്കുന്നത്. കാല്‍നാട്ട് കര്‍മ്മം കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ നിര്‍വഹിച്ചു. കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ ഐ.കെ. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സംരക്ഷണസമിതി പ്രസിഡന്റ് നിര്‍മ്മല്‍, പഞ്ചായത്തംഗം സി.ഡി. സിബി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്് പി.ആര്‍. പ്രസാദന്‍, ടി.എ. രാജന്‍ ബാബു ,ദേവസ്വം ഭരണ സമതി അംഗം വല്‍സ കുമാര്‍, എന്‍.വി. ബിജു, എന്‍.പി. ദിനേഷ് , ടി.ജെ. അജോ, പ്രഭന്‍മുണ്ടയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.
കൊടകര ഷഷ്ഠിയോടനുബന്ധിച്ച് പൂനിലാര്‍ക്കാവ് ക്ഷേത്ര മൈതാനിയില്‍ നിര്‍മ്മിക്കുന്ന ബഹുനില പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം നടത്തി.
