മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്, വികസനകാര്യ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്സണ്‍ സനല ഉണ്ണികൃഷ്ണന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദിവ്യാ സുധീഷ്, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മനോജ് കുമാര്‍, ജിഷ ഹരിദാസ്, സീബ ശ്രീധരന്, എന്‍.പി. അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു. മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.