ഹിന്ദി ഭാഷ പ്രചാരകനും എഴുത്തുകാരനുമായ മാഞ്ഞൂർ ഇളയേടത്ത് വേലായുധൻ നായർ(തമ്പി – 76) അന്തരിച്ചു. സംസ്കാരം ഇന്ന് 4ന്. ഹിന്ദു ഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ്, തപസ്യ കലാസാഹിത്യവേദി ഭാരവാഹി, നന്തിപുലം സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഹിന്ദിപ്രചാരക് ആയി രാജ്യത്തുടനീളം പര്യടനം നടത്തിയിട്ടുണ്ട്. അലഹബാദ് ഹിന്ദി സാഹിത്യസമ്മേളൻ സാഹിത്യരത്നം അവാർഡ്, അഖിലേന്ത്യാ ഹിന്ദി അദ്ധ്യാപക യൂണിയൻ്റെ ദേശീയ അവാർഡ്, തഞ്ചാവൂർ ഹിന്ദി-തമിഴ് സമന്വയ സംഘം അവാർഡ്, ഹിന്ദി പ്രചാർ പരിഷത് ലഖ്‌നൗ ദേശീയ അവാർഡ്, തൃശ്ശൂർ സർഗ സാംസ്കാരിക വേദിയുടെ സർഗശ്രേഷ്ഠ പുരസ്‌കാരം, സമഗ്രസംഭാവനയ്ക്ക് 2013-ൽ കേരള സാഹിത്യ അക്കാദമിയുടെ ആദരം, തൃശ്ശൂർ പന്തിരുകുലം അക്കാദമിയുടെ കർമശ്രേഷ്ഠ പുരസ്‌കാരം, ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ദേശീയ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: സരോജിനി. മക്കൾ: ആസാദ് ഇളയിടത്ത് (കേന്ദ്ര സർക്കാർ ജീവനക്കാരൻ). ഡോ. ആഭാരി ഇളയിടത്ത്, (യു.എസ്.എ.). മരുമകൾ: ശ്രീരേഖ (ഡെപ്യൂട്ടി മാനേജർ, എസ്.ബി.ഐ. തിരുവനന്തപുരം).
ഇളയേടത്ത് വേലായുധൻ നായർ അന്തരിച്ചു
