nctv news pudukkad

nctv news logo
nctv news logo

കൊടകര പഞ്ചായത്തില്‍ പെട്രോളിയം പൈപ്പുലൈന്‍ സ്ഥാപിക്കുന്നതിനായി നാലുവര്‍ഷം മുമ്പ് വെട്ടിപ്പൊളിച്ച റോഡ് ഇതുവരെ സഞ്ചാരയോഗ്യമാക്കിയില്ലെന്ന് പരാതി

KODAKARA PANCHAYTATH ROAD- NCTV NEWS- NCTV PUDUKAD-LIVE NEWS

ചെറുകുന്ന് ആളൂര്‍ റോഡിലെ വാക്കൊട്ടായി പാടത്തും പേരാമ്പ്ര പുത്തൂക്കാവ് റോഡിലെ ഈശ്വരമംഗലം ക്ഷേത്രത്തിനു സമീപവുമാണ് റോഡ് കുഴികളായി കിടക്കുന്നത്.  (വിഒ സുജിത)കൊടകര, ആളൂര്‍ പഞ്ചായത്തുകളിലെ ഒട്ടേറെ ആളുകള്‍ ആശ്രയിക്കുന്ന  റോഡുകള്‍ക്ക് കുറുകെയാണ് പെട്രോള്‍ പൈപ്പുലൈന്‍ കടന്നുപോകുന്നത്. നാല്  വര്‍ഷത്തോളം  മുമ്പാണ്  പൈപ്പുലൈന്‍ സ്ഥാപിക്കാനായി ഇവിടെ റോഡ് വെട്ടിപൊളിച്ചത്. വെട്ടിപ്പൊളിച്ച ഭാഗം താല്‍ക്കാലികമായി മണ്ണും കരിങ്കല്ലും മെറ്റലും ഉപയോഗിച്ച് മൂടിയിരുന്നെങ്കിലും ഇതിനു മീതെ ടാറിങ് നടത്തിയില്ല. ചെറുകുന്ന് ആളൂര്‍ റോഡിലെ വാക്കൊട്ടായി പാടത്ത് പൈപ്പുലൈന്‍ ഇടാനായി വെട്ടിപ്പൊളിച്ച ഭാഗത്ത് കുഴികളുള്ളതിനാല്‍ മഴപെയ്യുമ്പോള്‍ ഇവിടെ വെള്ളം കെട്ടിക്കിടക്കും. വെള്ളം നിറഞ്ഞു കിടക്കുന്ന കുഴികളുടെ ആഴം അറിയാനാകാത്തതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ പെടുന്നത് പതിവാണ്. റോഡ് പൂര്‍വ സ്ഥിതിയിലാക്കാനുള്ള തുക പൈപ്പുലൈന്‍ സ്ഥാപിച്ച ഏജന്‍സി ഗ്രാമപഞ്ചായത്തിന് രണ്ടുവര്‍ഷം മുമ്പേ കൈമാറിയിട്ടുള്ളതായി വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളിലുള്ളതായും  എന്നാല്‍ നാളിതുവരെ റോഡ് അറ്റകുറ്റപണി നടത്തി സഞ്ചാരയോഗ്യമാക്കാനുള്ള നടപടി ഉണ്ടായിട്ടില്ലെന്നും പുഷ്പാകരന്‍ തോട്ടുംപുറം പറഞ്ഞു. എത്രയും വേഗം  കുഴികളടച്ച് റോഡ് യാത്രായോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  

Leave a Comment

Your email address will not be published. Required fields are marked *