nctv news pudukkad

nctv news logo
nctv news logo

latest news

kinoor manikandan death- nctv news- pudukad news

കീനൂര്‍ മണികണ്ഠന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇലത്താള കലാകാരന്‍ തൈക്കാട്ട് രഞ്ജിത്തിന്റെ മരണകാരണം ഹൃദയാഘാതം മൂലമെന്ന് പൊലീസ് റിപ്പോര്‍ട്ട്

ഞായറാഴ്ച രാത്രി 8.30നായിരുന്നു കീനൂര്‍ മണികണ്ഠനെ കല്ലൂര്‍ പാടംവഴി സ്‌റ്റോപ്പിനുസമീപം റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.റോഡരികില്‍ വീണുകിടന്ന മണികണ്ഠന്റെ സമീപത്തായി സ്‌കൂട്ടറും മറിഞ്ഞു കിടന്നിരുന്നു. വാഹനാപകടമാണെന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച ബന്ധുക്കളും നാട്ടുകാരും കരുതിയിരുന്നത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടവും നടത്തിയിരുന്നു. സ്‌കൂട്ടറില്‍ വരുന്നതിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്ന് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.

NCTV NEWS- PUDUKAD NEWS- PLUS TWO RESULT KERALA

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22ന് പ്രഖ്യാപിക്കും

ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കുക. ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായി മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണയവും നടന്നു വരികയാണ്. ടാബുലേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജൂണ്‍ മാസം പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

NCTV NEWS- PUDUKAD NEWS

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ.പി. ജോസിന് സ്വീകരണവും ബ്ലോക്ക് പ്രവര്‍ത്തകര്‍ക്ക് സംഘടനാ ശില്പശാലയും നടത്തി

യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് ടി. ബാലകൃഷ്ണ മേനോന്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എ.പി. ജോസ്, സംസ്ഥാന സെക്രട്ടറി സി.ജി. താരാനാഥന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം. ശിവരാമന്‍, ജോയ് മണ്ടകത്ത,് ജില്ലാ വൈസ് പ്രസിഡന്റ് പി. തങ്കം, ജില്ലാ കമ്മിറ്റിയംഗം കെ.ഒ. പൊറിഞ്ചു എന്നിവരെ ഏഴ് യൂണിറ്റുകളില്‍ നിന്നുള്ള ഭാരവാഹികള്‍ സ്വീകരിച്ചു. സര്‍ഗാത്മക സംഘടനാ പ്രവര്‍ത്തനം, സന്നദ്ധ പ്രവര്‍ത്തനവും പെന്‍ഷന്‍ സമൂഹവും, പെന്‍ഷന്‍ സംരക്ഷണം അടിയന്തര കടമകള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു. ബ്ലോക്ക് സെക്രട്ടറി കെ.വി. …

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ.പി. ജോസിന് സ്വീകരണവും ബ്ലോക്ക് പ്രവര്‍ത്തകര്‍ക്ക് സംഘടനാ ശില്പശാലയും നടത്തി Read More »

NCTV NEWS- PUDUKAD NEWS

വെള്ളിക്കുളങ്ങര തിരുക്കുടുംബ പള്ളിയിലെ ഇടവക മധ്യസ്ഥരായ പരിശുദ്ധ തിരുക്കുടുംബത്തിന്റെ ഊട്ടുതിരുനാളിന് കൊടിയേറി

മൂന്നുമുറി വിശുദ്ധ സ്‌നാപകയോഹന്നാന്‍ പള്ളി വികാരി ഫാ. ജോര്‍ജ് വേഴപറമ്പില്‍ കൊടിയേറ്റം നിര്‍വഹിച്ചു. പ്രസുദേന്തിവാഴ്ച, ദിവ്യബലി, സന്ദേശം , സമര്‍പ്പണം, ലദീഞ്ഞ്, നൊവേന എന്നിവയുമുണ്ടായി. വികാരി ഫാ. ബെന്നി ചെറുവത്തൂര്‍, ജനറല്‍ കണ്‍വീനര്‍ ഔസേപ്പച്ചന്‍ കുളത്തിനാല്‍, കൈക്കാരന്‍മാരായ യാക്കോബ് കാവുങ്ങല്‍, ജോസഫ് കളമ്പാടന്‍,ജെയ്‌സന്‍ മഞ്ഞാങ്ങ, കേന്ദ്രസമിതി പ്രസിഡന്‍ര് വര്‍ഗീസ് കണ്ണമ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി. ഈ മാസം 25നാണ് ഊട്ടുതിരുനാള്‍.

NCTV NEWS-PUDUKAD NEWS

പീച്ചി ഡാം റിസര്‍വോയറില്‍ കണ്ടെത്തിയ കാട്ടാനക്കുട്ടി ചരിഞ്ഞു

ആനകുട്ടിക്ക് അവശത ഉണ്ടായിരുന്നതായി വനം വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച രാവിലെയാണ് വാണിയംപാറ പ്ലാക്കോട് ചെളിയില്‍ കുടുങ്ങിയ നിലയില്‍ ആനയെ ടാപ്പിംഗ് തൊഴിലാളികള്‍ കണ്ടത്. മൂന്നോ നാലോ മാസം പ്രായം വരും എന്നാണ് വനം വകുപ്പ് നിഗമനം. ആനക്കൂട്ടം കുട്ടി ആനയുടെ അടുത്ത് നിന്നും മാറാതിരുന്നതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരുടെ ശ്രമം വിഫലമായത്.

nctv news- pudukad news

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ കൊടകര സ്വദേശി അറസ്റ്റില്‍

പുത്തുക്കാവ് കാര്യാട്ടുകരക്കാരന്‍ വീട്ടില്‍ 35 വയസുള്ള സ്മിത്താണ് അറസ്റ്റിലായത്. 2025 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്മിത്ത് കുട്ടിയുടെ വീട്ടില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ പണിക്ക് എത്തിയപ്പോഴാണ് അതിക്രമം നടത്തിയത്. പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

nctv news - pudukad news

സ്വർണവിലയിൽ വമ്പൻ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് ഇന്ന് 1640  രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 71000 ത്തിന് താഴെയെത്തി. ഏപ്രിൽ 17 ന് ശേഷം ആദ്യമായാണ് സ്വർണവില 70000 ത്തിലേക്ക് എത്തുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  70,200  രൂപയാണ്.ഒരു ഗ്രാം സ്വര്‍ണത്തിന് 205 രൂപ കുറഞ്ഞ് 8775 രൂപയാണ് വില. ഇന്നലെ അക്ഷയ തൃതീയ ദിനത്തിൽ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. 71,840  രൂപയായിരുന്നു പവന്റെ ഇന്നലത്തെ വില. അക്ഷയ തൃതീയയോടനുബന്ധിച്ച് …

സ്വർണവിലയിൽ വമ്പൻ ഇടിവ് Read More »

india-news/former-isro-chairman-k-kasturirangan-passes-away-in-bengaluru

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗൻ അന്തരിച്ചു

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു അദ്ദേഹം. പിന്നീട് 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായി. പദ്മവിഭൂഷൻ പുരസ്കാരം നൽകി രാജ്യം ആദരിച്ച ശാസ്ത്രജ്ഞൻ.

nctv news- pudukad news

ബികെഎംയു പറപ്പൂക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലായി സെന്ററില്‍ ലഹരിക്കെതിരെ ജാഗ്രതാസദസ് സംഘടിപ്പിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.എം. നിക്‌സന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം രജനി കരുണാകരന്‍, ആര്‍. ഉണ്ണികൃഷ്ണന്‍, പി.സി. സാജു എന്നിവര്‍ പ്രസംഗിച്ചു. ലോക്കല്‍ സെക്രട്ടറി പി.ടി. കിഷോര്‍, സി.കെ. ആനന്ദ്, വി.കെ. കരുണാകരന്‍, എം.ആര്‍. രവി, ഡെനീസ് പുളിക്കന്‍, സുനന്ദ ശശി, രാജന്‍, അജിത മാധവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

NCTV NEWS- PUDUKAD NEWS

മുരിക്കുങ്ങല്‍ സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാളിന് കൊടിയേറി

ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോളി വടക്കന്‍ കൊടികയറ്റം നിര്‍വഹിച്ചു. വികാരി ഫാ. ടോണി പാറേക്കാടന്‍ സഹകാര്‍മികത്വം വഹിച്ചു. കൈക്കാരന്‍മാരായ ഫിലിപ്പ് കോച്ചേകാടന്‍, ജോയ് പെരേപ്പാടന്‍, ജോയ് ആമ്പക്കാടന്‍, കണ്‍വീനര്‍ സാജന്‍ മുല്ലകുന്നേല്‍, ജോയിന്റ്  കണ്‍വീനര്‍ ജെയിംസ് മൂലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ മാസം 30, മെയ് ഒന്ന് തിയതികളിലാണ് തിരുനാളാഘോഷം.

NCTV NEWS- pope-francis-dies-at-88-announces-vatican.

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു. 

ഫെബ്രുവരി 14 മുതല്‍ അദ്ദേഹം വത്തിക്കാനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 88കാരനായ മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി പോപ്പ് ഫ്രാന്‍സിസിന്റെ ആരോഗ്യനില മോശമായിരുന്നു. ചെറുപ്രായത്തില്‍ തന്നെ അദ്ദേഹത്തിന് പ്ലുറസി ബാധിച്ചതിനെ തുടര്‍ന്ന് ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിട്ടുണ്ട്. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2013 മാര്‍ച്ച് 19 ന് ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാസഭയുടെ 266ാമത് …

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു.  Read More »

NCTV NEWS- PUDUKAD NEWS

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു

കെ സ്മാര്‍ട്ട് ആരംഭിച്ചതിന്റെ ഭാഗമായി എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ ആയത് മൂലം പൊതുജനങ്ങള്‍ക്ക് സഹായകരമായി പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് കുടുംബശ്രീ നേതൃത്വത്തില്‍ ഹെല്പ് ഡസ്‌ക് ആരംഭിച്ചു. എല്ലാവിധ ഓണ്‍ലൈന്‍ സേവനങ്ങളും ഈ കേന്ദ്രത്തില്‍ ലഭ്യമാണ്. ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സരിത തിലകന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍, അസിസ്റ്റന്റ് സെക്രട്ടറി എം.കെ. വിജയന്‍, കുടുംബശ്രീ വൈസ് …

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു Read More »

nctv news- pudukad news

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 ലെ മുത്തുമല മുപ്ലിയം റോഡ് നവീകരിക്കുന്നു

റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അജിതാ സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലതാ നന്ദകുമാര്‍, ഇഞ്ചക്കുണ്ട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബൈജു വൈപിനാടന്‍ എന്നിവര്‍ പ്രസംഗിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരിക്കുന്നത്.

thrissur-pooram-fireworks-can-be-conducted-advocate-general-legal-advice-surdbf

തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം

  തൃശൂർ പൂരം വെടിക്കെട്ടിന്‍റെ കാര്യത്തിലുള്ള അനിശ്‌ചിതത്വം നീങ്ങുന്നു. തൃശൂർ പൂരം വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് നിയമോപദേശം നൽകിയത്. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങൾക്ക് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഈ അനുമതി പൂരം വെടിക്കെട്ടിന് ബാധകമാണെന്നാണ് നിയമോപദേശം. പുതിയ കേന്ദ്ര നിയമമാണ് വെടിക്കെട്ടിന് തടസ്സമെന്നും കേന്ദ്രം നിയമ ഭേദഗതി നടത്തണമെന്നും മന്ത്രിമാരായ കെ രാജനും ആർ ബിന്ദുവും പ്രതികരിച്ചു. കേന്ദ്ര ഏജൻസിയായ പെസോയുടെ മാർഗ നിർദേശങ്ങൾ പാലിച്ചാകും കലക്ടർ അനുമതി നൽകുക. കേന്ദ്ര നിയമ പ്രകാരമുള്ള …

തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം Read More »

nctv news

ബാലസൗഹൃദ പഞ്ചായത്ത് പദ്ധതികളുടെ ഭാഗമായി നെന്മണിക്കര ഗ്രാമപഞ്ചായത്തില്‍ കുട്ടിപാര്‍ലമെന്റ് നടത്തി

 ജനാധിപത്യ തിരഞ്ഞെടുപ്പ് രീതികളും വികസന പ്രക്രിയകളും മനസ്സിലാക്കുന്നതിന്റെ ഭാഗമായി കുട്ടി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുത്തു. 15 വാര്‍ഡുകളില്‍ നിന്നായി 170 കുട്ടികള്‍ പങ്കെടുത്തു.

nctv news-pudukad news

ഗൂഗിള്‍ പേ, പേടിഎം അടക്കമുള്ള യുപിഐ സേവനങ്ങൾ തടസപ്പെട്ടു

രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങൾ തടസ്സപ്പെട്ടതോടെ, ഓൺലൈൻ ഇടപാടുകൾ താറുമാറായി. ഫോണ്‍പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ വഴി പണം കൈമാറ്റം നടക്കുന്നില്ലെന്നാണ് പരാതി ഉയർന്നത്. ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് വ്യാപകമായി യുപിഐ സേവനങ്ങളിൽ തടസ്സം നേരിടുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ യുപിഐ ഇടപാടുകളിലെ തടസ്സത്തെപ്പറ്റി ഉപയോക്താക്കൾ പരാതിപ്പെട്ടത്. ഡൗൺഡിറ്റക്ടർ റിപ്പോർട്ട് പ്രകാരം, ഉച്ച വരെ 1168 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുപിഐ ആപ്പുകൾ ഡൗൺ ആവാനുള്ള കാരണം …

ഗൂഗിള്‍ പേ, പേടിഎം അടക്കമുള്ള യുപിഐ സേവനങ്ങൾ തടസപ്പെട്ടു Read More »

VISHUKANI- GURUVAYUR - NCTV NEWS- PUDUKAD NEWS

ഗുരുവായൂരിൽ വിഷുക്കണി ദർശനം പുലർച്ചെ 2.45ന്

ഗുരുവായൂർ  ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14ന് പുലർച്ചെ 2.45 മുതൽ 3.45 വരെയായിരിക്കുമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്ര ശ്രീകോവിലിൽ ഗുരുവായൂരപ്പന്‍റെ വിഗ്രഹത്തിന് വലതുഭാഗത്താണ് വിഷുക്കണി ഒരുക്കുക. സ്വർണ സിംഹാസനത്തിൽ കണ്ണന്‍റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ചുവച്ച് ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം എന്നിവ കൊണ്ടലങ്കരിക്കും. നാലമ്പലത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഭക്തർക്ക് കണി കാണാനായി നമസ്കാര മണ്ഡപത്തിലും കണിയൊരുക്കും. മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരി പുലർച്ചെ രണ്ടിനുശേഷം കീഴ്ശാന്തിക്കാർക്കൊപ്പം ശ്രീലകവാതിൽ തുറക്കുമെന്നും ദേവസ്വം അറിയിച്ചു. നാളീകേരമുടച്ച് തിരിയിട്ട് കത്തിച്ച് ഓട്ടുരുളിയിലെ കണി കാണിച്ച് …

ഗുരുവായൂരിൽ വിഷുക്കണി ദർശനം പുലർച്ചെ 2.45ന് Read More »

NCTV NEWS- PUDUKAD NEWS

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പറപ്പൂക്കര പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ വിഷുക്കാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനൂപ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നന്ദിനി രമേശന്‍ അധ്യക്ഷയായി.

NCTV NEWS - PUDUKAD NEWS

പുതുക്കാട് ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഗംബൂട്ട് വിതരണം ചെയ്തു

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷയായിരുന്നു. പഞ്ചായത്തംഗം ഷാജു കാളിയേങ്കര, സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.