രണ്ടുമാസത്തെ ക്ഷേമ പെന്ഷന് വിതരണം വ്യാഴാഴ്ച മുതല്‍; കൈയില്‍ എത്തുക 3600 രൂപ
സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കള്‍ക്കുള്ള രണ്ട് മാസത്തെ പെന്ഷന് വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. ഒരു ഗുണഭോക്താവിന് ഇത്തവണ 3600 രൂപ ലഭിക്കും. നേരത്തെ കുടിശ്ശികയായി നില്ക്കുന്ന 1600 രൂപയും നവംബര്‍ മാസം മുതല്‍ വര്‍ധിപ്പിച്ച 2000 രൂപയും ചേര്‍ന്നാണ് ഈ തുക. ഇതോടുകൂടി പെന്ഷന് കുടിശ്ശിക പൂര്‍ണമായും തീര്‍ക്കപ്പെടും.



















