രാജ്യത്ത് 3,325 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
പുതുതായി 17 മരണവും കൂട്ടിച്ചേർത്തു. കേരളത്തിൽ പുനരവലോകനം ചെയ്ത 7 കേസുകൾ ഉൾപ്പെടെയാണിത്. ആകെ മരണസംഖ്യ 5,31,564 ആയി. രാജ്യത്ത് ആക്ടീവ് കേസുകൾ 47,246 എന്നതിൽ നിന്നും 44,175 ആയി കുറഞ്ഞു.
പുതുതായി 17 മരണവും കൂട്ടിച്ചേർത്തു. കേരളത്തിൽ പുനരവലോകനം ചെയ്ത 7 കേസുകൾ ഉൾപ്പെടെയാണിത്. ആകെ മരണസംഖ്യ 5,31,564 ആയി. രാജ്യത്ത് ആക്ടീവ് കേസുകൾ 47,246 എന്നതിൽ നിന്നും 44,175 ആയി കുറഞ്ഞു.
തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വര്‍ഷത്തെ പൂരച്ചടങ്ങുകള്‍ അവസാനിച്ചു. ഇനി അടുത്ത വര്‍ഷത്തെ പൂരാഘോഷത്തിനുള്ള കാത്തിരിപ്പാണ്. 2024 ഏപ്രില്‍ 19നാണ് അടുത്ത വര്‍ഷത്തെ തൃശൂര്‍ പൂരം.തിരുവമ്പാടി ചന്ദ്രശേഖരന്റെ ശിരസ്സിലേറിയാണ് തിരുവമ്പാടി ഭഗവതി എഴുന്നള്ളിയത്. എറണാകുളം ശിവകുമാറിന്റെ ശിരസ്സിലേറി പാറമേക്കാവ് ഭഗവതിയും എഴുന്നള്ളി. വടക്കുംനാഥനെ കണ്ട് വണങ്ങിയ ശേഷം പടിഞ്ഞാറെ നടയിലൂടെയാണ് ചന്ദ്രശേഖരന് ശ്രീമൂല സ്ഥാനത്തെത്തിയത്. ഇതേസമയം നടുവിലാല്‍ ഗണപതിയെ വലംവച്ച് ശിവകുമാറും ശ്രീമൂലസ്ഥാനത്തെത്തി. തുടര്‍ന്നാണ് തൃശൂര്‍ പൂരത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചയായ ഇരു …
36 മണിക്കൂര്‍ നീണ്ട തൃശൂര്‍ പൂരത്തിന് പരിസമാപ്തിയായി Read More »
തൃശ്ശൂര്‍ പൂരത്തിനു വിളംബരം അറിയിച്ച് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നു. ഞായറാഴ്ചയാണ് പൂരം. ഇരു ദേശങ്ങളുടെയും സാംപിള്‍ വെടിക്കെട്ട് വെള്ളിയാഴ്ച വൈകിട്ട് നടന്നു. ഞായറാഴ്ച രാവിലെ 7.30 മുതല്‍ ഘടകപൂരങ്ങള്‍ വടക്കുന്നാഥക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തും. 11ന് നടുവില്‍ മഠത്തിനു മുന്പില് മഠത്തില്‍ വരവു പഞ്ചവാദ്യവും ഉച്ചയ്ക്ക് 12.30ന് പാറമേക്കാവ് ക്ഷേത്രത്തിനു മുന്പില് ചെമ്പട മേളവും അരങ്ങേറും. ഉച്ചയ്ക്ക് 2.10ന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ഇലഞ്ഞിത്തറ മേളം. തുടര്‍ന്നു തെക്കേനടയില്‍ കുടമാറ്റം. തിങ്കള്‍ പുലര്‍ച്ചെ 3ന് വെടിക്കെട്ട് ശേഷം പകല്‍പ്പൂരം. …
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. എറണാകുളം ജില്ലയിൽ ഇന്ന് യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. അതേസമയം പകൽ സമയങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന താപനിലയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മലപ്പുറത്ത് പൂങ്ങോട് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആദ്യം വണ്ടൂരുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതുമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്.
സെര്‍വര്‍ തകരാറുമൂലം റേഷന്‍ വിതരണം നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വിഷയത്തില്‍ അടിയന്തിര നടപടികള്‍ ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍ സംയുക്തമായി റേഷന്‍ കടകള്‍ അടച്ചിട്ട് സൂചന പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു.
മലയാളികളുടെ മനം നിറയെ ആഘോഷത്തിന്റെ നിറദീപം തെളിയിച്ച് വിഷു. മലയാള മാസത്തെ അടിസ്ഥാനമാക്കി മേടം ഒന്നിനാണ് കാര്‍ഷിക ഉത്സവം കൂടിയായ വിഷു ആഘോഷിക്കുന്നത്. അടുത്ത ഒരു കൊല്ലത്തെ കുറിച്ചാണ് വിഷുവിലൂടെ ജനങ്ങള്‍ ചിന്തിക്കുന്നത്. കേരളത്തില്‍ ശ്രീകൃഷ്ണന്റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്. വിഷു എന്നാല്‍ തുല്യമായത് എന്നാണ് അര്‍ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്. ഒരു രാശിയില്‍നിന്ന് അടുത്ത രാശിയിലേക്ക് സൂര്യന് പോകുന്നതിനെ …
സംസ്ഥാനത്ത് ചൂട് കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപഭോഗവും ഉയര്‍ന്നു. ഇന്നലെ മാത്രം 100.3028 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിലാകെ ഉപയോഗിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 29ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. വൈദ്യുതി ആവശ്യകത 4903 മെഗാവാട്ട് ആയി ഉയര്‍ന്നു.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധന. പ്രതിദിന രോഗികളുടെ എണ്ണം 11000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11109 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനമായി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. അടുത്ത പത്ത് മുതൽ പന്ത്രണ്ട് ദിവസം വരെ കൊവിഡ് കേസുകൾ ഉയർന്നു നിൽക്കുമെങ്കിലും ഒരു തരംഗത്തിനുള്ള സാധ്യത ആരോഗ്യ വിദഗ്ധർ തള്ളി. രണ്ടാഴ്ച്ചയ്ക്കപ്പുറം കേസുകൾ കുറയുമെന്നാണ് വിലയിരുത്തൽ.
മിക്കയിടങ്ങളിലും 38 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്നേക്കും. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാൻ കാരണം. സംസ്ഥാനത്ത് ഇന്നലെ 12 സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രിക്ക് മുകളിലേക്ക് ഉയർന്നിരുന്നു. അൾട്രാവയലറ്റ് വികിരണ തോതും അപകടനിലയിലായതിനാൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്.
യേശുക്രിസ്തു ക്രൂശില്‍ മരിച്ച് മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേറ്റത്തിന്റെ ആഘോഷമായാണ് െ്രെകസ്തവര്‍ ഈസ്റ്റര്‍ ദിനം ആഘോഷിക്കുന്നത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പള്ളികളില്‍ ആരാധനയോട് കൂടിയാണ് ഈസ്റ്റര്‍ ആഘോഷം ആരംഭിച്ചത്. സഹനത്തിന്റെ പ്രത്യാശയുടെയും പ്രതീകമായാണ് ഈസ്റ്റര്‍ ദിനം കൊണ്ടാടുന്നത്. യേശു മരിച്ചവര്‍ക്കിടയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ലോകത്തിനു രക്ഷ പ്രദാനം ചെയ്തു എന്നാണ് ക്രൈസ്തവ വിശ്വാസം. എല്ലാവര്ക്കും എന്‍സിടിവി ചാനലിന്റെ ഈസ്റ്റര്‍ ആശംസകള്‍.
തൃശൂര്‍, പാലക്കാട് കോഴിക്കോട് ജില്ലകളില്‍ ചൂട് കൂടുന്നു. താപസൂചിക 55ന് മുകളില്‍ എത്തുവാന്‍ സാധ്യതയുള്ളതിനാല്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥ പഠന വകുപ്പ് അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ലാപ്ടോപ്പ് വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് സരിത സുരേഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി. പ്രശാന്ത്, കെ.യു. വിജയന്, രതി ഗോപി, ഭരണസമിതി അംഗം തോമസ് തൊകലത്ത്, സെക്രട്ടറി റെജി പോള്‍, അസിസ്റ്റന്റ് സെക്രട്ടറി പുഷ്പലത എന്നിവര്‍ പ്രസംഗിച്ചു. 8 ലക്ഷം രൂപ ചെലവഴിച്ച് 30 ലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്ടോപ്പ് വിതരണം നടത്തിയത്.
സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 760 വര്‍ദ്ധിച്ച് 45,000 രൂപയും. ഗ്രാമിന് 95 രൂപ കൂടി 5,625 രൂപയുമായി
വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ കുറവ്. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില 90 രൂപയാണ് കുറഞ്ഞത്. ഇതോടെ വാണിജ്യ സിലിണ്ടർ വില 2034 രൂപ 50 പൈസ ആയി. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തില്‍ പെട്രോളിയം കമ്പനികള്‍ നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്. എന്നാൽ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
24 മണിക്കൂറിനിടെ 3095 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 3016 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്. സംസ്ഥാനത്തും കൊവിഡ് രോഗികളുടെ എണ്ണത്തിലു വലിയ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 765 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരുമാസത്തിനിടെ 20 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഒമിക്രോൺ വ്യാപനം തടയാൻ പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നിര്‍ദ്ദേശം നൽകി. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികൾക്ക് പ്രത്യേകം കിടക്കകൾ മാറ്റിവയ്ക്കണം. ജീവിതശൈലി …
രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് കേസുകൾ 3000 കടന്നു Read More »
സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനം വരുന്ന വർഷവും അഞ്ചാം വയസ്സിൽ തന്നെ. പ്രവേശന പ്രായം ആറാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ആറാം വയസ്സാക്കണമെന്ന കേന്ദ്ര നിർദ്ദേശം ഇത്തവണയും നടപ്പായില്ല.
ഇന്നസെന്റിന്റെ സംസ്കാരം പൂര്‍ത്തിയായി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയിലാണ് ചടങ്ങുകള്‍ നടന്നത്. ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. സിനിമാ, രാഷ്ട്രീയ, സാംസ്കാരിക പ്രവര്‍ത്തകരടക്കം ആയിരക്കണക്കിന് ആളുകളാണ് ഇരിങ്ങാലക്കുടയിലേക്ക് പ്രിയപ്പെട്ട കലാകാരനെയും സഹപ്രവര്‍ത്തകനെയും കൂട്ടുകാരനെയും കാണാനെത്തിയത്.
നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം ചൊവ്വാഴ്ച നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും വൈകീട്ട് 3 മുതല്‍ ഇരിങ്ങാലക്കുടയിലെ വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടന് ഇന്നസെന്റ് ഞായറാഴ്ച രാത്രിയാണ് അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പാലപ്പിള്ളിയില്‍ കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രികര്‍, ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. പുലിക്കണ്ണി സ്വദേശി പഞ്ചലി ഹനീഫയും ഭാര്യയുമാണ് കാട്ടാനകൂട്ടത്തിനു മുന്നില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെ പിള്ളത്തോടിന് സമീപത്തായിരുന്നു അപകടം. കഴിഞ്ഞ ആഴ്ചയില്‍ ടാപ്പിങ് ജോലിക്കായി ബൈക്കില്‍ പോയിരുന്ന ദമ്പതികള്‍ കാട്ടാനകൂട്ടത്തിനു മുന്നില്‍ ബൈക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടിരുന്നു. ഹനീഫയും ഭാര്യയും പാലപ്പിള്ളിയിലേക്ക് ടാപ്പിംഗിന് പോകുന്നതിനിടെ പാലത്തിന് സമീപത്തുവെച്ചാണ് ആനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ടത്. റോഡ് മുറിച്ചുകടന്ന ആനകളെ കണ്ട് ഭയന്ന് ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ആനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് …
ആനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രികര്‍ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു Read More »