നവ കേരള സദസ്സിന് മുന്നോടിയായി പുതുക്കാട് മണ്ഡലതല വികസന സെമിനാര്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പ്രസിഡന്റ്് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വി.എസ.് പ്രിന്‍സ,് നവ കേരളസദസ് പുതുക്കാട് മണ്ഡലം കണ്‍വീനര്‍ ഡോ. എം.സി. റെജില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ ഏഴുവര്‍ഷത്തെ മണ്ഡലവികസനത്തിന്റെ സംശുദ്ധ രൂപവും തുടര്‍ വികസനങ്ങള്‍ സംബന്ധിച്ച കരട് രൂപരേഖയും സെമിനാറില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അവതരിപ്പിച്ചു. തുടര്‍ന്ന് ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ അവലോകനയോഗവും നടന്നു.