ഫെഡറേഷന്‍ ഓഫ് രജിസ്‌റ്റേര്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് ആന്റ് എഞ്ചിനീയേഴ്‌സ് ഫോഴ്‌സിന്റെ കൊടകര മേഖലാ സമ്മേളനം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു
കൊടകര വര്‍ഷ ഇന്റര്‍നാഷ്ണല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഫോഴ്‌സ് കൊടകര യൂണിറ്റ് പ്രസിഡന്റ് ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഫോഴ്‌സ് സംസ്ഥാന ചീഫ് കോര്‍ഡിനേറ്റര്‍ ലക്ഷ്മി നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. ഫോഴ്‌സ് സംസ്ഥാന കോര്‍ഡിനേറ്റര്‍ സന്തോഷ് ചെറിയാന്‍ വിഷയാവതരണം നടത്തി. സംസ്ഥാന ട്രഷറര്‍ സി.പി. വര്‍ഗ്ഗീസ്, ജില്ലാ സെക്രട്ടറി എസ്. അരുണ്‍കുമാര്‍, കൊടകര ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ എല്‍ദോ സൈമണ്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.കെ. അജയകുമാര്‍, ജയപ്രകാശ്, ജോസഫ്, ഹരിദാസന്‍, സജി എന്നിവര്‍ പ്രസംഗിച്ചു.