nctv news pudukkad

nctv news logo
nctv news logo

nctv news

pudukad school

പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗഹൃദ ദിനാഘോഷം സംഘടിപ്പിച്ചു

പുതുക്കാട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സെബി കൊടിയന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷാജു മാടമ്പി അധ്യക്ഷത വഹിച്ചു. പുതുക്കാട് സെന്റ് ആന്റണീസ് ചര്‍ച്ച് അസിസ്റ്റന്റ് വികാരി ഫാ. സ്റ്റീഫന്‍ അറക്കല്‍ സൗഹൃദ ദിന സന്ദേശം നല്‍കി. പ്രിന്‍സിപ്പാള്‍ ഗില്‍സ് എ. പല്ലന്‍, പിടിഎ വൈസ് പ്രസിഡന്റ് ജോജോ കുട്ടിക്കാടന്‍, എം.പി.ടി.എ. പ്രസിഡന്റ് സൗമ്യ ടി. തിലകന്‍, കരിയര്‍ ഗൈഡന്‍സ് ഇന്‍ ചാര്‍ജ് വി.ഒ. മിനി, സൗഹൃദ ക്ലബ്ബ് കോഡിനേറ്റര്‍ പ്രിയ പൗലോസ് …

പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗഹൃദ ദിനാഘോഷം സംഘടിപ്പിച്ചു Read More »

ഇരിങ്ങാലക്കുട ഉപജില്ല കലോത്സവം എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നെന്മണിക്കര എം.കെ.എം.സി.യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അനുമോദിച്ചു

കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. വാര്‍ഡ് അംഗം ഭദ്ര മനു, ബിന്ദു ശശീന്ദ്രന്‍, പ്രധാനധ്യാപിക സിന്ധു മേനോന്‍, മാനേജ്‌മെന്റ് പ്രതിനിധി സിസ്റ്റര്‍ സജി തോമസ്, പി.ടി.എ. പ്രസിഡന്റ് പ്രജീഷ് കാട്ടിത്തറ, എസ് എസ് ജി കണ്‍വീനര്‍ കെ. രാമന്‍കുട്ടി, ഒഎസ്എ പ്രസിഡന്റ് ജോസ് പാറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

sparsham 2023

സമഗ്ര ശിക്ഷ കേരള ബിആര്‍സി കൊടകര ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഏകദിന സംഗമം സ്പര്‍ശം 2023 സംഘടിപ്പിച്ചു

കൊടകര ഗവണ്മെന്റ് എല്‍.പി. സ്‌കൂള്‍ അങ്കണത്തില്‍ മെഡിക്കല്‍ പരിശോധനയോടുകൂടി തുടങ്ങിയ പരിപാടി കൊടകര ഗ്രാമപഞ്ചായത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. കൊടകര ഗ്രാമപഞ്ചായത് അംഗം വി.ഡി സിബി അധ്യക്ഷത വഹിച്ച പരിപാടിയില്‍ കൊടകര ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ വി.ബി സിന്ധു പദ്ധതി വിശദീകരണം നടത്തി. കൊടകര ഗവണ്മെന്റ് എല്‍.പി സ്‌കൂള്‍ അധ്യാപിക ഗീതാഞ്ജലി, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ സി.ജെ. തെരേസ എന്നിവര്‍ പ്രസംഗിച്ചു. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ ഷൈനി തോമസ് ടി, നിമി ജോസ് പി, ഡോക്ടര്‍, നേഴ്‌സ്, …

സമഗ്ര ശിക്ഷ കേരള ബിആര്‍സി കൊടകര ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഏകദിന സംഗമം സ്പര്‍ശം 2023 സംഘടിപ്പിച്ചു Read More »

ഫെഡറേഷന്‍ ഓഫ് രജിസ്‌റ്റേര്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് ആന്റ് എഞ്ചിനീയേഴ്‌സ് ഫോഴ്‌സിന്റെ കൊടകര മേഖലാ സമ്മേളനം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു

കൊടകര വര്‍ഷ ഇന്റര്‍നാഷ്ണല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഫോഴ്‌സ് കൊടകര യൂണിറ്റ് പ്രസിഡന്റ് ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഫോഴ്‌സ് സംസ്ഥാന ചീഫ് കോര്‍ഡിനേറ്റര്‍ ലക്ഷ്മി നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. ഫോഴ്‌സ് സംസ്ഥാന കോര്‍ഡിനേറ്റര്‍ സന്തോഷ് ചെറിയാന്‍ വിഷയാവതരണം നടത്തി. സംസ്ഥാന ട്രഷറര്‍ സി.പി. വര്‍ഗ്ഗീസ്, ജില്ലാ സെക്രട്ടറി എസ്. അരുണ്‍കുമാര്‍, കൊടകര ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ എല്‍ദോ സൈമണ്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.കെ. അജയകുമാര്‍, ജയപ്രകാശ്, ജോസഫ്, ഹരിദാസന്‍, സജി എന്നിവര്‍ പ്രസംഗിച്ചു.

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് ആസ്ഥാനമായി ആരംഭിക്കുന്ന ഗ്രന്ഥശാലയിലേക്ക് മുന്‍ മന്ത്രി സി. രവീന്ദ്രനാഥ് ഗ്രന്ഥശേഖരം കൈമാറി.

ജില്ലാ ട്രഷറര്‍ കെ.എം. ശിവരാമന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ബ്ലോക്ക് സെക്രട്ടറി ടി.എ. വേലായുധന്‍, കെ. സുകുമാരന്‍, കെ.വി. രാമകൃഷ്ണന്‍, വി.ബി. ശോഭന കുമാരി, എം.ജെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

kodakara station

കൊടകര ഷഷ്ഠി ആഘോഷത്തിനിടെ യുവാവിനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

കൊടകര ഷഷ്ഠി ആഘോഷത്തിനിടെ യുവാവിനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചയാളെ കൊടകര പൊലീസ് അറസ്റ്റു ചെയ്തു. കനകമല സ്വദേശി ഇരിങ്ങാമ്പിള്ളി 32 വയസുള്ള രമേഷാണ് അറസ്റ്റിലായത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് താഴേക്കാട് പനങ്ങോടന്‍ വീട്ടില്‍ ക്രിസ്‌റ്റോയെ ഇയാള്‍ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വയറില്‍ പരുക്കേറ്റ ഇയാളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.

pravasi sangam

കേരള പ്രവാസി സംഘം കൊടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു

ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് ഉദ്ഘാടനം ചെയ്തു. സുരേഷ് കല്ലിങ്ങപ്പുറം അധ്യക്ഷനായി. ജോഷി സി. മഞ്ഞളി, ഷാജു കാവുങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.

kodakara school

കൊടകര ഗവ. നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ കരനെല്‍ക്കൃഷിക്ക് തുടക്കം കുറിച്ചു

വിദ്യാലയത്തിലെ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ അഞ്ചു സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയിരിക്കുന്നത്. വിദ്യാലയത്തിലെ കൃഷിയിടത്തില്‍ നടന്ന ഞാറു നടീല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം സി.ഡി. സിബി, അസി. കൃഷി ഓഫീസര്‍ വി.വി. ഗിരിജ , പി.ടി.എ. വൈസ് പ്രസിഡന്റ് മനോജ് വലിയ പുരയ്ക്കല്‍, പ്രധാനാധ്യാപിക ടി. ഷീല, ഫസ്റ്റ് അസിസ്റ്റന്റ് ജോബിന്‍ എം. തോമസ്, സ്റ്റാഫ് സെക്രട്ടറി പി.യു. സന്ധ്യ, ക്ലബ്ബ് കണ്‍വീനര്‍ …

കൊടകര ഗവ. നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ കരനെല്‍ക്കൃഷിക്ക് തുടക്കം കുറിച്ചു Read More »

sandra davis

മണ്ണംപേട്ട സ്വദേശിനിയും കായിക താരവുമായ സാന്ദ്ര ഡേവിസ് കരിമാലിക്കല്‍ ബേഠി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി തൃശൂര്‍ ജില്ലാ ബ്രാന്‍ഡ് അംബാസിഡര്‍

ഇന്റര്‍നാഷണല്‍ ബ്ലൈന്‍ഡ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ വേള്‍ഡ് ഗെയിംസില്‍ സ്വര്‍ണം കരസ്ഥമാക്കിയ ടീമിലെ അംഗം കൂടിയാണ് സാന്ദ്ര. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ, സാന്ദ്ര ഡേവിസ് കരിമാലിക്കലിനെ പദ്ധതിയുടെ ജില്ലാ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു. സാന്ദ്ര നാടിന് അഭിമാനവും പെണ്‍കുട്ടികള്‍ക്ക് വലിയ പ്രചോദനവുമാണെന്ന് കളക്ടര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സാക്ഷ്യപത്രം കൈമാറി. കോസ്‌മോസ് സ്‌പോട്‌സ് ഓള്‍ കേരള മാര്‍ക്കറ്റിങ് മാനേജര്‍ അരുണ്‍ ദിവാകര്‍ ക്യാഷ് അവാര്‍ഡ് കൈമാറി. ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ശിശുവികസന പദ്ധതി ഓഫീസര്‍ എസ്. …

മണ്ണംപേട്ട സ്വദേശിനിയും കായിക താരവുമായ സാന്ദ്ര ഡേവിസ് കരിമാലിക്കല്‍ ബേഠി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി തൃശൂര്‍ ജില്ലാ ബ്രാന്‍ഡ് അംബാസിഡര്‍ Read More »

road closed

അളഗപ്പനഗര്‍ പഞ്ചായത്തിലെ ഗ്രൗണ്ട് സെന്റ് ജോര്‍ജ്ജ് കപ്പേല റോഡില്‍ ഗതാഗത നിയന്ത്രണം

അളഗപ്പനഗര്‍ പഞ്ചായത്തിലെ വെണ്ടൂര്‍ കനാല്‍ കള്‍വര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗ്രൗണ്ട് സെന്റ് ജോര്‍ജ്ജ് കപ്പേല റോഡിലൂടെയുള്ള ഗതാഗതം തിങ്കളാഴ്ച മുതല്‍ താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

teachers wanted

നന്തിക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്

നന്തിക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്എസ്ടി ഗണിതം താല്‍ക്കാലിക അധ്യാപക ഒഴിവുണ്ട്. നിശ്ചിതയോഗ്യതകളുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി തിങ്കളാഴ്ച (20.11.2023) ഉച്ചക്ക് 2ന് സ്‌കൂളില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് എത്തിച്ചേരേണ്ടതാണ്.

JOB VACANCY

തൊഴിലവസരം

തൊഴില്‍ മേള 21ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്റിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നവംബര്‍ 21ന് ഉച്ചയ്ക്ക് 1.30 മുതല്‍ നാലുവരെ അഭിമുഖം നടത്തും. എം കോം, സി എ/ സി എ ഇന്റര്‍, എം ബി എ മാര്‍ക്കറ്റിങ്/ ഹ്യൂമന്‍ റിസോഴ്‌സസ്, എം സി എ, ബി ടെക്ക്/ ഏതെങ്കിലും ടെക്‌നിക്കല്‍ ബിരുദം, ബി കോം, ടാലി, ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈനിങ്, ഡിജിറ്റര്‍ മാര്‍ക്കറ്റിങ്, ബിരുദം, പ്ലസ്ടു, മൂന്ന് വര്‍ഷ …

തൊഴിലവസരം Read More »

NALLAYI TEMPLE

നെല്ലായി മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ധര്‍മശാസ്ത്താവിന്റെ കോവിലില്‍ പുതിയതായി പണി കഴിപ്പിച്ച നടപ്പുരയുടെ സമര്‍പ്പണം നടന്നു

ക്ഷേത്രം മേല്‍ശാന്തി നടുവത്തു കൃഷ്ണന്‍ നമ്പൂതിരിയും കീഴ്ശാന്തി മാതുക്കാര്മുക്ക് മുരളി, സംരക്ഷണ സമിതി പ്രസിഡന്റ് പ്രസാദ് എന്‍ വി, സെക്രട്ടറി കൃഷ്ണന്‍ എന്‍ എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു .  ക്ഷേത്രത്തിലെ തിരുവുത്സവം 2024 ജനുവരി 23 മുതല്‍ 29 വരെ നടക്കും.

alagappa panchayath

പൂക്കോട് ക്ഷീരവ്യവസായ സഹകരണസംഘത്തിന്റെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ ഗുണമേന്മ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് അലക്‌സ് ചുക്കിരി അദ്ധ്യക്ഷത വഹിച്ചു. ക്ഷീര ഗുണനിയന്ത്രണ ഓഫീസര്‍ പി വി  രാധിക, സീനിയര്‍ ക്ഷീര വികസന ഓഫീസര്‍ ശാലിനി എന്നിവര്‍ ക്ലാസ്സ് നയിച്ചു. പഞ്ചായത്ത് അംഗങ്ങളായ നിമിത ജോസ്, തൃക്കൂര്‍ സംഘം പ്രസിഡന്റ് ഷംസുദ്ദീന്‍, അഡ്വ. ബാബുരാജ്, രാധാകൃഷ്ണന്‍, രജിനി ഗോപിനാഥന്‍, ടിസി മോഹനന്‍, ഇ സി പൊറിഞ്ചു, സോണിയ പിന്റോ, കീര്‍ത്തി എന്നിവര്‍ സംസാരിച്ചു.

കനകമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഭാരത പ്രവേശന തിരുനാളിന് കൊടിയേറി. കനകമല കുരിശുമുടിയില്‍ തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ.അലക്‌സ് കല്ലേലി കൊടിയേറ്റി

നവംബര്‍ 21നാണ് തിരുന്നാള്‍. തിരുനാള്‍ ദിനത്തില്‍ മലമുകളില്‍ ആഘോഷമായ പാട്ടു കുര്‍ബ്ബാന, തിരുനാള്‍ സന്ദേശം, നോവന ,തുടര്‍ന്ന് നേര്‍ച്ച ഊട്ട് എന്നിവ ഉണ്ടായിരിക്കും. തിരുനാളിന് ഒരുക്കമായി 18, 19, 20 ന് അടിവാരം പള്ളിയില്‍ രാവിലെ 6.15 ന് ആഘോഷമായ വിശുിദ്ധ കുര്‍ബ്ബാനയും മറ്റു തിരുകര്‍മ്മങ്ങളും ഉണ്ടാകും. കൈക്കാരന്‍മാരായ ആന്റു കരിയാട്ടി, ലിജോ ചാതേലി, ഷിജു പഴേടത്ത് പറമ്പില്‍, ക്രിസ്‌റ്റോ കള്ളിയത്ത് പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ആനന്ദപുരം നെല്ലായി റോഡ് നിര്‍മ്മാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു

ആനന്ദപുരം നെല്ലായി റോഡിന്റെ നവീകരണം ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡ് എന്ന നിലയില്‍ ജനങ്ങള്‍ക്ക് വലിയ തരത്തില്‍ പ്രയോജനപ്പെടുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇരിങ്ങാലക്കുട പുതുക്കാട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ആനന്ദപുരം നെല്ലായി റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തിയുടെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആളൂര്‍, പറപ്പൂക്കര, മുരിയാട് എന്നീ ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന 9.300 കി.മീ റോഡ് 10 കോടി 76 ലക്ഷം രൂപ ചെലവഴിച്ചാണ് ബിഎം ആന്റ് ബിസി റോഡ് ആക്കി മാറ്റുന്നത്. …

ആനന്ദപുരം നെല്ലായി റോഡ് നിര്‍മ്മാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു Read More »

ചേര്‍പ്പ് ഉപജില്ലാ കലോത്സവത്തില്‍ കിരീടം നേടി വരന്തരപ്പിള്ളി സിജെഎംഎഎച്ച്എസ്

കലോത്സവത്തിന്റെ സമാപദിനത്തില്‍ പൂരക്കളി, ഓട്ടന്‍തുള്ളല്‍, നങ്ങ്യാര്‍ കൂത്ത്, തിരുവാതിരക്കളി, പരിചമുട്ടുകളി, കഥാപ്രസംഗം, ചവിട്ടുനാടകം, തുടങ്ങിയ മത്സര ഇനങ്ങളാണ് നടന്നത്. നാലുദിവസം നീണ്ടുനിന്ന കലാമാമാങ്കത്തിന് വെള്ളിയാഴ്ച കൊടിയിറങ്ങി.

കോടാലി ഡ്രൈവേഴ്‌സ് വെല്‍ഫയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംസ്ഥാന തല ചെസ് ടൂര്‍ണമെന്റിന്റെ സ്വാഗതസംഘം ഓഫീസ് മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു

കോടാലി ഡ്രൈവേഴ്‌സ് വെല്‍ഫയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംസ്ഥാന തല ചെസ് ടൂര്‍ണമെന്റിന്റെ സ്വാഗതസംഘം ഓഫീസ് മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് രക്ഷാധികാരി കെ.കെ.ശിവരാമന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ബെന്നി തൊണ്ടുങ്കല്‍, സി.ഡി.എസ്. ചെയര്‍ പേഴ്‌സണ്‍ സുനിത ബാലന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുക്കുല്‍സു അസീസ്, മുന്‍ പഞ്ചായത്ത് അംഗം ക്ലാര ജോണി,സുരേഷ് പി. അരിക്കാട്ട്, ശാലിനി ജോയ്, ഒ .പി .ജോണി. വി.കെ. കാസിം, …

കോടാലി ഡ്രൈവേഴ്‌സ് വെല്‍ഫയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംസ്ഥാന തല ചെസ് ടൂര്‍ണമെന്റിന്റെ സ്വാഗതസംഘം ഓഫീസ് മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു Read More »

വികസനത്തിന്റെ പുതിയ പാതയിലാണ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി മാതൃശിശു ആരോഗ്യ വിഭാഗം കെട്ടിടത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.ആശുപത്രി കെട്ടിടം എത്രയും വേഗം നിര്‍മാണം പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ശിലാഫലകം മന്ത്രി ആര്‍. ബിന്ദു അനാച്ഛാദനം ചെയ്തു. എംഎല്‍എ ഫണ്ടില്‍ നിന്ന് ഇരിങ്ങാലക്കുട ജനറല്‍ആശുപത്രിക്ക് ആംബുലന്‍സ് നല്‍കുമെന്ന് പരിപാടിയില്‍ അധ്യക്ഷയായ മന്ത്രി ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജാ സഞ്ജീവ് കുമാര്‍ മുഖ്യാതിഥിയായി. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് …

വികസനത്തിന്റെ പുതിയ പാതയിലാണ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് Read More »

കൊടകര ഷഷ്ഠിയോടനുബന്ധിച്ച് കാവടിസെറ്റുകളുടെ കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂനിലാര്‍ക്കാവ് മൈതാനിയില്‍ ഉയര്‍ത്തിയ ദീപാലംകൃത ബഹുനില പന്തലിന്റെ സ്വിച്ച് ഓണ്‍കര്‍മം വ്യാഴാഴ്ച നടക്കും

കൊടകര ഷഷ്ഠിയോടനുബന്ധിച്ച് കാവടിസെറ്റുകളുടെ കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂനിലാര്‍ക്കാവ് മൈതാനിയില്‍ ഉയര്‍ത്തിയ ദീപാലംകൃത ബഹുനില പന്തലിന്റെ സ്വിച്ച് ഓണ്‍കര്‍മ്മം വ്യാഴാഴ്ച നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം ഏഴിന് സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ, കൊച്ചിന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.കെ. സുദര്‍ശനന്‍ എന്നിവര്‍ ചേര്‍ന്ന് സ്വിച്ച് ഓണ്‍ നിര്‍വഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികളായ ടി.എ. രാജന്‍ ബാബു, ടി.ജി. അജോ, പ്രഭന്‍ മുണ്ടക്കല്‍, ദിനേശ് പരമേശ്വരന്‍ എന്നിവര്‍ പങ്കെടുത്തു.