മഞ്ഞപ്പട്ടുടുത്ത് പ്രകൃതി, മനം നിറഞ്ഞ് മലയാളി; സമൃദ്ധിയുടെയും പ്രത്യാശയുടെയും വിഷുപ്പുലരി!
കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പ്രതീകമായി മലയാളി ഇന്ന് വിഷു ആഘോഷിക്കുന്നു. കണിക്കൊന്നയുടെ മഞ്ഞപ്പട്ടുടുത്ത പ്രകൃതിയും ഐശ്വര്യത്തിന്റെ വിഷുക്കണിയും കൈനീട്ടവും സദ്യയുമായി ഓരോ മലയാളി മനസ്സുകളിലും ഇന്ന് പുത്തൻ പ്രതീക്ഷകളുടെ പുലരിയാണ്. രാവും പകലും തുല്യമായ ‘വിഷുവം’ എന്ന സങ്കല്പത്തിൽ നിന്നാണ് വിഷു എന്ന പേരുണ്ടായത്. കഷ്ടതയുടെ കാലം മാറി സമൃദ്ധിയുടെയും സമാധാനത്തിന്റെയും പുലരിയിലേക്കുള്ള ചുവടുവെപ്പായാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. നിലവിളക്കിന്റെ വെളിച്ചത്തിൽ ഓട്ടുരുളിയിൽ ഒരുക്കിയ കണിക്കൊന്നയും, കണിവെള്ളരിയും, വാൽക്കണ്ണാടിയും, പൊന്നും, കോടിമുണ്ടും കണ്ട് മലയാളികൾ ഇന്ന് പ്രഭാതത്തിലേക്ക് …




