കഴിഞ്ഞ ദിവസം കോളനിയ്ക്കുള്ളില്‍ കയറിയ 2 കാട്ടാനകള്‍ 15 വാഴകള്‍ നശിപ്പിച്ചു. സമീപത്തെ സ്വകാര്യ വ്യക്തി സ്ഥാപിച്ചിരുന്ന സോളര്‍ വേലിയും ആനകള്‍ തകര്‍ത്തു. പുഴകടന്ന് കാട്ടാനകള്‍ എത്തുകയാണെന്നും സമീപത്തെ റബര്‍തോട്ടങ്ങളില്‍ കാട്ടാനകള്‍ തമ്പടിക്കുകയാണെന്നും കോളനി നിവാസികള്‍ പറഞ്ഞു. സമീപത്തെ ജുങ്‌ടോളി എസ്‌റ്റേറ്റില്‍ ടാപ്പിങ് കഴിഞ്ഞ റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റിയാല്‍ കാട്ടാനകളുടെ വരവ് കുറയുമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഭീതിയില്ലാതെ കഴിയാനുള്ള സാഹചര്യമൊരുക്കണമെന്ന് കോളനി നിവാസികള്‍ ആവശ്യപ്പെട്ടു. അധികൃതര്‍ അടിയന്തിരമായി നടപടി കൈക്കൊള്ളണമെന്ന് െ്രെടബല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി എം.എന്‍. പുഷ്പന്‍ ആവശ്യപ്പെട്ടു