തൊഴില്‍ നിയമ ഭേദഗതി പിന്‍വലിക്കുക, കേന്ദ്ര നിയമപ്രകാരം ആവിഷ്‌കരിച്ച നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ ബാദ്ധ്യത കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുക, നിര്‍മ്മാണ സാമഗ്രികളുടെ അമിത വിലകയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. അഖിലേന്ത്യ ട്രഷറര്‍ കോന്നിക്കര പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. കൊടകര ഏരിയ പ്രസിഡന്റ് എം.എം. ചന്ദ്രന്‍ അദ്ധ്യക്ഷനായി. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. ശിവരാമന്‍, യൂണിയന്‍ കൊടകര ഏരിയ സെക്രട്ടറി എം.കെ. അശോകന്‍, എം.എ. ഫ്രാന്‍സിസ്, എ.കെ. ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐടിയു കൊടകര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് പോസ്‌റ്റോഫിസിനു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.
