35 പ്ലസ് കാറ്റഗറി വനിതകളും 40 പ്ലസ് കാറ്റഗറിയില്‍ പുരുഷന്മാരും പങ്കെടുത്തു. എല്ലാ കാറ്റഗറിയിലും രണ്ടാംസ്ഥാനം ജില്ല ടീം നേടി. 35 പ്ലസ് വനിതകളുടെ ടീം മാനേജരായ കോടാലി സ്വദേശിനി ദീപയാണ് ടീമിനെ നയിച്ചത്. ക്യാപ്റ്റന്‍ കെ.ആര്‍. വിജയ, ടീം അംഗങ്ങളായ ഗോള്‍കീപ്പര്‍ കെ.ടി. ശാരിക, സിനി, ആര്‍.വി. നിമ, പി.ജെ. നീതു, സി.എച്ച്. രേഖ, സി.ഡി. സിന്ധു, എം. ശരണ്യ എന്നിവരാണ് പങ്കെടുത്തത്. ടീം മാനേജരായ കോടാലി സ്വദേശിനി ദീപ കോടശേരി പഞ്ചായത്തിലെ വെട്ടിക്കുഴി നോട്ടര്‍ഡാം സ്‌കൂളിലെ ഹോക്കി പരിശീലകയാണ്.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മാസ്‌റ്റേഴ്‌സ് ഹോക്കി ടൂര്‍ണമെന്റില്‍ തൃശൂര്‍ ജില്ല ടീം രണ്ടാം സ്ഥാനം നേടി
