ആളൂര്‍ സ്വദേശി കോക്കാട്ട് വീട്ടില്‍ 51 വുയസുള്ള കോളിന്‍സിനെയാണ് ചിറയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഇരുചക്ര വാഹനത്തില്‍ പെട്രോള്‍ അടിക്കുന്നതിനായി വിട്ടില്‍ നിന്ന് ഇറങ്ങിയതാണ് ഇയാള്‍. രാത്രി ഏറെയായിട്ടും കാണാത്തതിനെ തുടര്‍ന്നും വിവരം ഒന്നും ലഭിക്കാതായതിനെയും തുടര്‍ന്ന് ആളൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയും രാത്രി മുതല്‍ പൊലിസ് ഇദ്ദേഹത്തെ അന്വേഷിച്ച് വരുകയാണ്. ഇയാള്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ഇത് വരെ കണ്ടെത്താനായിട്ടില്ല. പൊലിസ് തിരച്ചില്‍ തുടരുകയാണ്. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ആളൂര്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച് വരുന്നു. മുന്‍പഞ്ചായത്ത് പ്രസിഡന്റ് പോള്‍ കോക്കാട്ടിന്റെ മകനാണ്.
വല്ലക്കുന്ന് മുരിയാട് റോഡില്‍ വലക്കുന്ന് ചിറയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
