അളഗപ്പനഗര്‍ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ പ്രിന്‍സി ഡേവിസ് അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്‍ സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന പദ്ധതിയാണിത്. ജനുവരി 28 വരെ ക്യാമ്പ്. കൊടകര ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലെയും കൃഷിഭവനു കീഴിലുള്ള കേടായ കാര്‍ഷിക യന്ത്രങ്ങള്‍ കൊടകര ബ്ലോക്കിന് കീഴിലെ വിവിധ കൃഷിഭവനുകളില്‍ വച്ച് ഈ ക്യാമ്പില്‍ അറ്റകുറ്റപ്പണി തീര്‍ത്ത് നല്‍കും. ഈ സേവനം തികച്ചും സൗജന്യമായാണ് നല്‍കുന്നത്. എന്നാല്‍ ഏതെങ്കിലും സ്‌പെയര്‍ പാര്‍ട്‌സുകള്‍ ആവശ്യമായി വന്നാല്‍ ആ ചിലവ് മാത്രമാണ് കര്‍ഷകര്‍ വഹിക്കേണ്ടതാണ്. കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയമുള്ള കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ യു. ജയ്കുമാരന്റെ നേതൃത്വത്തില്‍ വിദഗ്ധരായ ടെക്‌നീഷ്യന്മാര്‍ ആണ് ഈ ക്യാമ്പിന് നേതൃത്വം വഹിക്കുന്നത്. ബ്രഷ് കട്ടര്‍, സ്‌പ്രേയര്‍ പോലുള്ള ചെറുകിട കാര്‍ഷിക യന്ത്രങ്ങള്‍ ക്യാമ്പ് ഓഫീസില്‍ എത്തിക്കുകയാണെങ്കില്‍ പരിശോധിച്ചു അറ്റകുറ്റപ്പണി തീര്‍ത്ത് പ്രവര്‍ത്തനസജ്ജമാക്കും. ട്രാക്ടര്‍. ടില്ലര്‍ പോലുള്ള വലിയ കാര്‍ഷിക യന്ത്രങ്ങള്‍ അതാത് സ്ഥലത്ത് ചെന്ന് പരിശോധിച്ച് അറ്റകുറ്റപ്പണി തീര്‍ത്തും നല്‍കും. ഈ ക്യാമ്പിന്റെ സേവനം ഉപയോഗപ്പെടുത്തുന്നതിനായി കര്‍ഷകര്‍ അതാത് കൃഷിഭവനുകളും ആയോ കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷനുമായോ ബന്ധപ്പെടുക. അളഗപ്പനഗര്‍ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് സി. അരുണ, പ്രോജക്ട് അഗ്രികള്‍ച്ചര്‍ എന്‍ജിനീയര്‍ വി. എസ്. സ്വേത എന്നിവര്‍ പ്രസംഗിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9544432984 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ബ്ലോക്ക് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചു വരുന്ന കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ക്യാമ്പിന് അളഗപ്പനഗര്‍ കൃഷിഭവനില്‍ തുടക്കമായി
