ഫാദര്‍ പോള്‍ തേയ്ക്കാനത്ത് ഉദ്ഘാടനം ചെയ്തു. മുന്‍ സന്തോഷ് ട്രോഫി വിന്നിംഗ് ടീം കോച്ച് എം. പീതാംബരന്റെ നേതൃത്വത്തിലാണ് ക്യാമ്പ് ആരംഭിച്ചത്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ലൈസന്‍സ്ഡ് ആയിട്ടുള്ള കോച്ചുകളാണ് പരിശീലനം നല്‍കുന്നത്. ചടങ്ങില്‍ കൊടകര ബ്ലോക്കിന്റെ പ്രതിനിധി സന്തോഷ്, അസിസ്റ്റന്റ് കോച്ചുകളായ ശ്രീജിത്ത് ഭാസ്‌കര്‍, കെ.എസ്. വിവേക്, സുനില്‍കുമാര്‍, ക്യാമ്പ് കോര്‍ഡിനേറ്റര്‍ അരവിന്ദാക്ഷന്‍ എന്നിവര്‍ സന്നിഹിതരായി.